cinema-loss-money-film-aakaasam-parava

നടൻ വിജയകുമാർ കാരണം സാമ്പത്തിക ബാധ്യതയും പ്രയാസവും; ആരോപണവുമായി സംവിധായകൻ

നടൻ വിജയകുമാറിന്റെ നിസ്സഹകരണം മൂലം സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്ന് ‘ആകാശം കടന്ന്’ എന്ന സിനിമയുടെ സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

മേയ് 20-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടുപോവുകയായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളിൽ 11 ദിവസങ്ങൾ മാത്രമാണ് നടൻ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്‌ക്കെതിരേ നിലകൊള്ളുകയായിരുന്നുവെന്നും സംവിധായകൻ കുറ്റപ്പെടുത്തി. ഇതുകാരണം തിരക്കഥയിൽ മാറ്റം വരുത്തേണ്ടിവന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടു. കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയിൽ നടൻ നൽകിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

Leave a Reply

Your email address will not be published.

rajasthan-pattel-minister-attack Previous post വാട്സാപ്പ് കോളെടുത്തപ്പോൾ കണ്ടത് അശ്ലീല ദൃശ്യങ്ങൾ; കേന്ദ്രമന്ത്രിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമം; 2 പേർ അറസ്റ്റിൽ
s-sreesanth-ZIMBABW-t20-match-bowling Next post സിംബാബ്വെയിൽ ശ്രീശാന്ത് മാജിക്: അവസാന ഓവറിൽ എതിർടീമിനെ ഞെട്ടിച്ച്