KOLAPAATHAKAM-crime-ksrtc-driver

മോഷണശ്രമം; കെഎസ്ആർടി ഡ്രൈവറെ അടിച്ചുവീഴ്ത്തിയ സംഘം ബാഗിലുണ്ടായിരുന്ന 9500 രൂപ കവർന്നു

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവറെ രണ്ട് വാഹനങ്ങളിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ കെ.എൽ സുജിലാലിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ തിരുവനന്തപുരം പുല്ലാമുക്ക് നെല്ലിവിള റോഡിൽ വെച്ചായിരുന്നു സംഭവം.

സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി പോകുമ്പോൾ രണ്ടുവാഹനങ്ങളിലായി എത്തിയ മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സുജിലാലിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തി അക്രമികൾ ഒടുവിൽ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

സുജിലാലിന്റെ ബൈക്കിലുണ്ടായിരുന്ന 9500 രൂപ അക്രമികൾ കവർന്നിട്ടുണ്ട്.മോഷണശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.

kseb-electric-charge-hyke Previous post സംസ്ഥാനത്ത് വൈദ്യുതി സര്‍ച്ചാര്‍ജ് ഒരുപൈസ കൂട്ടി
Alappuzha-Medical-College Next post തിരുവന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി നഴ്‌സിംഗ് കോഴ്‌സിന് അനുമതി