
ചാന്ദ്ര മനുഷ്യൻ പര്യടനം സംഘടിപ്പിച്ചു.
കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ “ചാന്ദ്രമനുഷ്യൻ പര്യടനം” പരിപാടി സംഘടിപ്പിച്ചു.
നെടുമങ്ങാട് മേഖലയിലെ മുണ്ടേല ഗവൺമെൻറ് ട്രൈബൽ എൽപിഎസ് മുണ്ടേല കൊക്കോതമംഗലം ഗവൺമെൻറ് എൽപിഎസ് വെള്ളൂർണം ഗവൺമെൻറ് എൽപിഎസ് മൈലം ഗവൺമെൻറ് എൽപിഎസ് ഭഗവതിപുരം ഗവൺമെൻറ് എൽ പി എസ് കളത്തുകാൽ ഗവൺമെൻറ് എൽ പി എസ് എന്നിവിടങ്ങളിലാണ് ചാന്ദ്രമനുഷ്യൻ പര്യടനം നടത്തി പരിപാടികൾ അവതരിപ്പിച്ചത്.
ചന്ദ്രനെക്കുറിച്ചും ചന്ദ്രയാത്രകളെക്കുറിച്ചും ചന്ദ്രോപരിതലത്തെക്കുറിച്ചുമുള്ള അറിവുകൾ ക്രോഡീകരിച്ചുള്ള വീഡിയോ പ്രദർശനം, കുട്ടികളുമായുള്ള സംവാദം എന്നിവയാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമാണ്.
ഇന്ന് ഗവൺമെൻറ് എൽ പി എസ് ചാങ്ങ, ഗവൺമെൻറ് എൽപിഎസ് പനയമുട്ടം, ഗവൺമെൻറ് ടൗൺ എൽ പി എസ് നെടുമങ്ങാട് എന്നിവിടങ്ങളിലും ചാന്ദ്രമനുഷ്യൻ സന്ദർശനം നടത്തും. ചാന്ദ്ര മനുഷ്യൻ്റെ നിർമ്മാണവും സാങ്കേതിക സഹായങ്ങളും നൽകുന്നത് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും അച്ചടിവകുപ്പ് ജീവനക്കാരനുമായ അരുൺകുമാർ തോന്നയ്ക്കൽ ആണ്.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ട്രഷറർ എസ് ബിജു കുമാർ മേഖലാ സെക്രട്ടറി എച്ച് അജിത് കുമാർ മേഖലാ ബാലവേദി കൺവീനർ വൈഷ്ണവി, പരിഷത്ത് പ്രവർത്തകരായ അരുൺകുമാർ തോന്നയ്ക്കൽ, ശ്രീജ എന്നിവർ പര്യടനത്തിൽ പങ്കെടുക്കുന്നു.