nia-sharuk-saife-train-attack

എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്ക് അന്താരാഷ്‌ട്ര ബന്ധമെന്ന് എൻഐഎ

കൂടുതൽ തീവണ്ടി ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്നു

എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്‌ക്ക് കരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധമെന്ന് എൻഐഎയുടെ കണ്ടെത്തൽ. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ഇയാൾ ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ എലത്തൂരിൽ ഉണ്ടായത് ഭീകരാക്രമണമാണെന്ന് കൂടുതൽ സ്ഥിരീകരിക്കപ്പെടുകയാണ്.

പ്രതി ഷാരൂഖിൽ നിന്ന് പിടിച്ചെടുത്ത ഇന്റർനെറ്റ് പ്രോട്ടോകോൾ ഡീറ്റെയിൽസ് റെക്കോർഡ് പരിശോധിച്ചപ്പോഴാണ് സുപ്രധാന വിവരം പുറത്തുവന്നത്. ഈ രാജ്യങ്ങളിലെ ഐപി അഡ്രസുകളിൽ ഷാരൂഖ് സെയ്ഫി നിരന്തര സമ്പർക്കം പുലർത്തിയതായി കണ്ടെത്തി.വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെയായിരുന്നു ഇയാൾ പല സൈറ്റുകളും സെർച്ച് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ഇതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്.

മറ്റ് ചില ട്രെയിനുകളും ഷാരൂഖ് ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. മലയാളി ഐഎസ് ഭീകരർ കേരളത്തിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്ന വിവരങ്ങൾ പുറത്ത് വരുമ്പോഴാണ് എലത്തൂർ ട്രെയിൻ ആക്രമണവും ചർച്ചയാകുന്നത്.

മലയാളി ഐഎസ് ഭീകരർ സംസ്ഥാനത്ത് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേ ഐഎസ് മൊഡ്യൂളുകളാണ് എലത്തൂർ ട്രെയിൻ ഭീകരാക്രമണത്തിന് പിന്നിലെന്നുള്ളതെന്നാണ് എൻഐഎ സംശയിക്കുന്നത്.

Leave a Reply

Your email address will not be published.

New-police-project-crime-jeep Previous post പോലീസ് ജീപ്പ് മോഷ്ടിച്ച് കൊണ്ടുപോയി
league-strike-rally-kolavili Next post അമ്പല നടയിൽ പച്ചക്കിട്ട് കത്തിക്കും, മുദ്രാവാക്യവുമായി മുസ്സീം ലീ​ഗ്