
പോലീസ് ജീപ്പ് മോഷ്ടിച്ച് കൊണ്ടുപോയി
പെട്രോളിങ്ങിന് പോയ പൊലിസ് വാഹനവുമായി കടന്നു കളഞ്ഞ ആൾ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് പാറശാലയിലാണ് സംഭവം. പെട്രോളിങ്ങിനിടെ വാഹനം നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി വാഹനവുമായി കടന്നു കളയുകയായിരുന്നു.
ജീപ്പിൽ നിന്നും പോലീസുകാർ പുറത്തിറങ്ങി ഒരു കേസ് അന്വേഷിക്കാൻ പോയതായിരുന്നു. ഉടൻ തന്നെ മോഷ്ടാവ് ജീപ്പിൽ കയറി ജീപ്പുമായി കടക്കുകയായിരുന്നു. പോലീസ് ജീപ്പായതിനാൽ മോഷ്ടാവിനു അധിക ദൂരം പോകാനായില്ല. പിന്നാലെ പോലീസുകാർ ഒരു ബൈക്കിലും പിന്തുടർന്നിരുന്നു. ജീപ്പിൽ പോലീസ് വയർലസും സുരക്ഷാ സംവിധാനവും ഒക്കെ ഓൺ ആയിരുന്നു.
വാഹനം എടുത്തു കടന്ന് കളഞ്ഞു ഉടൻ പൊലിസുകാർ ബൈക്കിൽ പിൻ തുടർന്നു. ഒടുവിൽ നിയന്ത്രണം തെറ്റി പാറശാല ആലംമ്പാറയ്ക്ക് സമീപം മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പൊലീസും കൂടി വാഹനവുമായി കടക്കാൻ ശ്രമിച്ചയാളെ കസ്റ്റഡിയിൽ എടുത്തു.