
യുട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ കഴുത്തില്‍ തുണി കുരുങ്ങി; പതിനൊന്നുകാരന് ദാരുണാന്ത്യം
യുട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സിറിസിലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഉദയ്(11) ആണ് മരിച്ചത്.അത്താഴം കഴിച്ച ശേഷം ഉറങ്ങാനായി മുറിയിലേയ്ക്ക് കയറിയതായിരുന്നു ഉദയ്. ഫോണുമായി കയറിയ കുട്ടി വാതില്‍ കുറ്റിയിട്ടു. മാതാപിതാക്കള്‍ പല തവണ വിളിച്ചെങ്കിലും അവൻ വാതില്‍ തുറന്നില്ല. പിന്നീട് ഫോണില്‍ വിളിച്ചപ്പോഴും മറുപടിയില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഭിത്തിയിലുള്ള ഒരു ആണിയില്‍ കെട്ടിയിരുന്ന തുണിയില്‍ കഴുത്ത് കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ മണ്ഡല്‍ സെന്ററിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം സിര്‍സില്ല ഏരിയ ആശുപത്രിയിലേയ്‌ക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.