
എംജി ശ്രീകുമാർ- രേഖ ദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി, 66 വയസ്സിലെ സന്തോഷവാർത്ത പങ്കുവെച്ച് എം ജി, ആശംസയുമായി ആരാധകർ
മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എന്നും താരമാണ് എംജി ശ്രീകുമാർ. ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയ എംജി കൂലി എന്ന ചിത്രത്തിൽ ഗാനമാലപിച്ചു കൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. മോഹൻലാലിൻറെ ചിത്രങ്ങളിലാണ് താരം അധികവും സംഗീതം ആലപിച്ചിട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ എംജി ശ്രീകുമാറിന് കഴിയുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായി താരം എന്നും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരാളാണ്. ഏറെ നാളത്തെ ലിവിങ് റിലേഷൻഷിപ്പിന് ശേഷമാണ് എംജിയും ലേഖയും വിവാഹിതരായത്. ചിട്ടയായ ജീവിതക്രമവും സമാധാനപൂർണ്ണമായ ജീവിതവുമാണ് ഇദ്ദേഹത്തെ 66മത്തെ വയസ്സിലും പ്രസരിപ്പോടെ നിലനിർത്തുന്നത്

എംജിയെ പോലെ തന്നെ ഭാര്യ ലേഖയും ആളുകൾക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ലേഖ ബ്യൂട്ടി ടിപ്സ് അടക്കമുള്ള കാര്യങ്ങളുമായി പല സന്ദർഭങ്ങളിലും രംഗത്തെത്താറുണ്ട്. എംജിക്കൊപ്പം വിദേശ ട്രിപ്പുകളിലും ലേഖ സജീവ സാന്നിധ്യമാണ്. തിരക്കുകൾ ഒഴിയുമ്പോൾ എപ്പോഴും എംജിയും ലേഖയും അമേരിക്കയിലേക്ക് എത്താറുണ്ട്. ഇരുവരുടെയും ഏകമകൾ ആയ ശിൽപയും ഭർത്താവും അവിടെ ഒരു ഉയർന്ന ജോലിയിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവധി ആഘോഷവേളകളിൽ മകൾക്കും കൊച്ചുമകനും ഒപ്പമുള്ള ചിത്രങ്ങളും ലേഖ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. വളരെയധികം സാമ്പത്തികം ഉള്ള എംജി ശ്രീകുമാറിന്റെ അമേരിക്കൻ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്

എംജി ഒരു ഗ്രാൻഡ്പ ആയി എന്ന വിവരം അധികം ആളുകൾക്കാർക്കും അറിയാത്ത രഹസ്യം തന്നെയാണ്. ഇപ്പോൾ ശില്പയുടെ മകനെ എംജിയുടെ കുടുംബത്തിലെ പുതിയ അതിഥിയായി കണ്ട് സ്വീകരിക്കുകയാണ് ആരാധകർ. അമേരിക്കയിൽ സ്വന്തമായ ഒരു വീടും അതോടനുബന്ധിച്ചുള്ള സാമ്പത്തികവുമുള്ള എംജിയുടെ ഭാവികാല ജീവിതം എവിടെയായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയാണ് ആരാധകർക്ക്. യേശുദാസിനെ പോലെ തന്നെ താരവും അമേരിക്കയിൽ സെറ്റിൽ ആകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. അടുത്തിടെ എം ജി ശ്രീകുമാരൻ ദാസേട്ടന് ഒപ്പം അമേരിക്കയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.