sadaachara-policing-crime-attack-police

പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തുക്കളെ തടഞ്ഞ് സദാചാര ആക്രമണം; 3 പേർ അറസ്റ്റിൽ

കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ്  തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. 

ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തിൽ അബ്ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published.

ambulance-hospital-patient-road-accident Previous post ഗർഭിണിയുമായി പോയ ആംബുലൻസ് എതിരേ വന്ന കാറുമായികൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു
vinayan-tamil-moovie-baned-kerala-malayalam-actor Next post തമിഴ്‌സിനിമകൾ കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന് ഇവിടത്തെ സംഘടനകൾ തീരുമാനിച്ചാൽ?; വിനയൻ