manippooor-maythi-kukki-womens-attack

മണിപ്പുരിൽ ഇതുവരെ കൊല്ലപ്പെട്ടത് 27 ഗോത്രവനിതകൾ; സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനു പിന്തുണ നൽകിയത് മെയ്തെയ് സ്ത്രീകളെന്ന് ഇരകൾ

മണിപ്പൂരിലെ വംശീയകലാപത്തിൽ കുക്കി-സോമി വിഭാഗത്തിൽപ്പെട്ട 27 ഗോത്രവനിതകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. കൊല്ലപ്പെട്ടവർ അടക്കം 7 പേർ ബലാൽസംഗത്തിനിരയായിട്ടുണ്ട്. 11 വനിതകളെ അടിച്ചും, 2 പേരെ ചുട്ടും, 5 പേരെ വെടിവെച്ചുമാണ് കൊല്ലപ്പെടുത്തിയത്. 5 പേരുടെ മരണകാരണം അറിയില്ല.

കുക്കി സംഘടനകളാണ് ആക്രമണത്തിനിരയായവരുടെ കണക്ക് ഇപ്പോൾ പുറത്തുവിട്ടത്. ഗോത്രവർഗ സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളിൽ പലതിലും ആൾക്കൂട്ടത്തിനു പിന്തുണ നൽകിയത് മെയ്‌രാ പെയ്ബികൾ എന്നറിയപ്പെടുന്ന മെയ്തെയ് സ്ത്രീകളായിരുന്നുവെന്നും ഇരകൾ പറഞ്ഞു.

160 ഓളം ആളുകൾ മരിച്ച കലാപത്തിൽ 119 ഗോത്രവിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. കാങ്പോക്പി ജില്ലയിലെ ബിപൈന്യം ഗ്രാമത്തിൽ ഒട്ടേറെ വനിതകൾ കൂട്ടബലാൽസംഗത്തിനിരയായിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും പരാതിപ്പെട്ടിട്ടില്ലെന്നു വൈപൈ സ്റ്റുഡന്റ്സ് അസോസിയേഷൻ പറഞ്ഞു.

Leave a Reply

Your email address will not be published.

fish-derty-ice-store-fisher-men Previous post മായം കലര്‍ത്തിയ മത്സ്യ വില്പന മനസിലാക്കാൻ ഈ രണ്ടുകാര്യങ്ങള്‍ ഉണ്ടോ എന്ന് നോക്കിയാൽ മതി: ആ മീനുകള്‍ ഒരിക്കലും വാങ്ങരുത്
scissor-lady-patieln-stomac-medical-college Next post ഹർഷിനയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിന്റേത്; പൊലീസ് അന്വേഷണ റിപ്പോർട്ട്