
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു
കാസർകോഡ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജരേഖ ചമച്ചുവെന്ന് കാണിച്ച് കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് നൽകിയ ഹർജിയിലാണ് കുഞ്ഞിഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി കേസെടുക്കാൻ നിർദേശം നൽകിയത്.
അഡ്വ. സി.ഷുക്കൂറിനെ കൂടാതെ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് തുടങ്ങിയവർക്കെതിരെയാണ് കേസെടുക്കുക. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഡയറക്ടർമാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ്കുഞ്ഞി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡയരക്ടറാക്കിയതെന്നും, തന്റെ ഒപ്പ് വ്യാജമാണെന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നു.