rahul-gandhi-congress-leader-kottakkal-arya-vaidya-sala

ആയുർവേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലെത്തും

ആയുർവേദ ചികിത്സക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലിൽ എത്തും. കോട്ടക്കൽ ആര്യ വൈദ്യശാലയിലാണ് ഇനിയുള്ള കുറച്ചു ദിവസം രാഹുൽ ഉണ്ടാവുക. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആണ് വിശദമായ ചികിത്സക്കായി കോട്ടക്കൽ ആര്യ വൈദ്യശാലയിൽ എത്തുന്നത്. കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാരിയരുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദ ഡോക്ടർമാരുടെ സംഘം ആണ് രാഹുലിനെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുക. കെ.സി. വേണുഗോപാലും രാഹുലിന് ഒപ്പം ഉണ്ട്. വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും കോട്ടക്കൽ എത്തും എന്നാണ് സൂചന.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്നലെയാണ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തിയത്. ചടങ്ങുകൾക്ക് ശേഷം ഇന്ന് കോട്ടക്കലിലേക്ക് തിരിക്കും. 

Leave a Reply

Your email address will not be published.

crime-moovattu-puzha-mother-son Previous post മദ്യലഹരിയിൽ അമ്മയുടെ മുഖത്ത് ഇടിച്ച് പല്ല് തകർത്തു; മകൻ അറസ്റ്റിൽ
manippoor-chief-minister-riots Next post ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ട മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യം; മാറ്റില്ലെന്ന നിലപാടിൽ ബിജെപി