
മണിപ്പുര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് CPM എംപിമാർ നോട്ടീസ് നൽകി
മണിപ്പുര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് CPM എംപിമാർ പാർലമെന്റിൽ നോട്ടീസ് നൽകി. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് രാജ്യസഭയില്‍ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, എംപിമാരായ ഡോ. വി. ശിവദാസന്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, എ. എ. റഹീം എന്നിവരാണ് സഭാധ്യക്ഷന് ജഗ്ദീപ് ധന്‍കറിന് ചട്ടം 267 പ്രകാരമാണ് രാജ്യ സഭയിൽ നോട്ടീസ് നല്‍കിയത്. മണിപ്പുർ കലാപം ലോക്സഭയിൽ ചർച്ചചെയ്യണം എന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എം പി ലോക സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.