അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തി: ഉമ്മന്‍ ചാണ്ടി

പ്രതിപക്ഷ നേതാവിന്‍റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടെനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക്  കേരളം കൂപ്പുകുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയും പോലീസും ചേര്‍ന്ന്  ക്രമസമാധാനനില തകര്‍ത്തു.

എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്‍റെ വലതു കണ്ണാണ് പോലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.  പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്.

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് :പിടി കൊടുക്കാതെ ശരത് പവാർ
Next post ജൂൺ 15: വയോജന അതിക്രമ വിരുദ്ധ ദിനം, കേരള സമൂഹ്യ സുരക്ഷാ മിഷൻ