
താരദംബദികള്‍ കേരളത്തില്‍
താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചിയിൽ എത്തി. വിവാഹശേഷം കേരളത്തിലേക്കുള്ള ആദ്യവരവ് കൊച്ചിയിൽ താമസിക്കുന്ന അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് വിഘ്നേഷ് ശിവനെ കൂട്ടി നയൻതാര എത്തിയത്. ജന്മനാടായ തിരുവല്ലയിൽ അച്ഛന്റെയും അമ്മയുടെയും അടുത്ത ബന്ധുക്കളെ അടുത്ത ദിവസം കാണാൻ ഒരുങ്ങുന്നുണ്ട്. സ്കൂൾ പഠനകാലത്തെ കൂട്ടുകാരെ കാണാനും താരം എത്തുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അഞ്ചുദിവസം കേരളത്തിൽ ഉണ്ടാകും.
സുഖമില്ലാത്തതിനാൽ നയൻതാരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അച്ഛനും സഹോദരനും കുടുംബവും ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കറുപ്പ് വേഷത്തിലായിരുന്നു വിഘ്നേഷ് ശിവൻ. നയൻതാര ഒാറഞ്ച് നിറം ചുരിദാറിലും .കൊച്ചിയിൽ അടുത്തദിവസം ഇരുവരും മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഘ് നേഷ് ശിവനും വിവാഹിതരായത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ഉള്ളവർ വിവാഹ ചടങ്ങിൽപങ്കെടുത്തിരുന്നു.
മലയാളത്തിൽനിന്ന് ദിലീപ് മാത്രമാണ് സംബന്ധിച്ചത്. വിവിവാഹശേഷം ഇരുവരും തിരുപ്പതി ക്ഷേത്രദർശനം നടത്തിയിരുന്നു.