ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്,നുണപ്രചാരണം നടത്തുന്നവര്‍ തുടരട്ടെ: മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് “ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്”, എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പലതും പടച്ചുണ്ടാക്കി. എന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നുവെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സര്‍ക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും ജനങ്ങള്‍ ഇടത് സര്‍ക്കാരിനെ നെഞ്ചിലേറ്റി. പ്രതിപക്ഷം അവരുടെ നയം തുടരട്ടെയെന്നും അത് അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാനാകില്ല: ഉമ്മന്‍ ചാണ്ടി
Next post ‘ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും’- ഡി വൈ എഫ് ഐ