
സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാനാകില്ല: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യം എല്ലാക്കാലത്തും മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്ങയ്ക്കു നേരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അങ്ങ് രാജിവയ്ക്കണമെന്ന് അന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അദ്ദേഹത്തിന്‍റെ ശൈലിയല്ല തന്‍റേത്” എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.