6 വർഷത്തിനിടെ പോലീസിൽ 828 പ്രതികൾ ; 60 പേരേ പിരിച്ചുവിടാൻ സാധ്യത

ആറുവർഷത്തിനിടെ ക്രിമിനൽ കേസുകളിൽപ്പെട്ടത് 828 പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അറിയിച്ചത്. പിരിച്ചുവിട്ട പി.ആർ. സുനുവും ഇതിൽ രണ്ടു കേസുകളിൽ പ്രതിയായി പട്ടികയിലുണ്ട്. ഗുരുതര കേസുകളിൽപ്പെട്ടവരെ പിരിച്ചുവിടാനുള്ള സർക്കാർ നടപടികളാണ് സുനുവിൽ തുടങ്ങുന്നത്. സേനയ്ക്ക് അനുയോജ്യരല്ലാത്തവരെ പിരിച്ചുവിടാൻ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങി. രേഖകളനുസരിച്ച് 60 പേരെങ്കിലും പിരിച്ചുവിടാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.
ഭരണഘടനയുടെ 311-ാം അനുച്ഛേദപ്രകാരമാണ് . ഇത്തരക്കാരെ പിരിച്ചുവിടേണ്ടത്. വകുപ്പുതല അന്വേഷണത്തിനുശേഷം പോലീസ് ഉദ്യോഗസ്ഥർക്കെതിരായ കുറ്റങ്ങളും തെളിവുകളും അവരെ ധരിപ്പിക്കണം. സ്വന്തംഭാഗം വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അവസരം നൽകണം.

ഇൻസ്പെക്ടർവരെയുള്ളവരെ പോലീസ് മേധാവിക്ക് പിരിച്ചുവിടാം. അതിനുമുകളിലോട്ടുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കുന്നത് ആഭ്യന്തരവകുപ്പാണ്. പോലീസ് നിയമനത്തിന് അയോഗ്യതയായി കണക്കാക്കുന്ന കാര്യങ്ങൾ നിയമനത്തിനുശേഷവും തുടർന്നാൽ ഉദ്യോഗസ്ഥനെ നിയമനാധികാരിക്ക് പിരിച്ചുവിടാനാകും.

Leave a Reply

Your email address will not be published.

Previous post പി ആർ സുനുവിനെ പിരിച്ചു വിട്ടു
Next post പുതുവത്സരദിനത്തിൽ പൊലീസുകാരെ കല്ലെറിഞ്ഞ കേസിലെ ഏഴ് പേർ കീഴടങ്ങി