45 കിമി മൈലേജും 80,000ല്‍ താഴെ വിലയും, ഈ സ്‌കൂട്ടറിന്റെ പേര് കേട്ടാല്‍ എതിരാളികളുടെ ശ്വാസം നിലയ്ക്കും

ഒരു ഇരുചക്രവാഹനത്തില്‍ ഉയര്‍ന്ന മൈലേജ്, ലാഭകരമായ വില, സുഖപ്രദമായ യാത്ര എന്നിവ ഏതൊരു ഇന്ത്യന്‍ ഉപഭോക്താവിന്റെയും അടിസ്ഥാന ആവശ്യങ്ങളാണ്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഹീറോയുടെ അത്തരത്തിലുള്ള ശക്തമായ സ്‌കൂട്ടറാണ് ഹീറോ സൂം 110. ഈ സ്‌കൂട്ടറിന്റെ സവിശേഷതകളെയും വിലയെയും കുറിച്ച് അറിയാം.

  • ശക്തമായ 110.9 സിസി എഞ്ചിന്‍

ഹീറോ സൂമിന് 110.9 സിസി എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 8.161 പിഎസ് കരുത്തും 8.70 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. കുറഞ്ഞ ബജറ്റില്‍ ഉയര്‍ന്ന മൈലേജ് നല്‍കുന്ന സ്‌കൂട്ടറാണിത്. ഹീറോയുടെ സവിശേഷമായ എക്‌സ് സെന്‍സ് ടെക്‌നോളജി’ പ്രകടനത്തോടൊപ്പം തന്നെ മികച്ച ഇന്ധന ക്ഷമതയും ഉറപ്പ് വരുത്തുന്നു. ഈ സ്‌കൂട്ടര്‍ ലിറ്ററിന് 45 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്.

  • കോര്‍ണറിംഗ് ലൈറ്റ്

ഹീറോ ഇന്റലിജന്റ് കോര്‍ണറിംഗ് ലൈറ്റ് (എച്ച്‌ഐസിഎല്‍) ഈ സ്‌കൂട്ടറില്‍ ലഭിക്കും. രാത്രിയാത്രകളില്‍, വളവുകളിലും തിരുവുകളിലും ഹീറോയുടെ കോര്‍ണറിംഗ് ലൈറ്റുകള്‍ പ്രകാശം നല്‍കുകയും വ്യക്തമായ കാഴ്ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കൂടാതെ, ഹീറോ മോട്ടോകോര്‍പ്പിന്റെ ഐത്രീ-എസ് സാങ്കേതികവിദ്യയിലുള്ള (ഐഡില്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം) ബിഎസ്സി-ക്‌സ് എഞ്ചിനും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫുമുള്ള പുതിയ ഡിജിറ്റല്‍ സ്പീഡോമീറ്ററുമായാണ് സൂം എത്തുന്നത്.

  • മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും

സുഖപ്രദമായ യാത്രയ്ക്കായി, സൂം 110 ന് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറും ലഭിക്കുന്നു. സുരക്ഷയ്ക്കായി, സ്‌കൂട്ടറിന് മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും ലഭിക്കും.

  • ട്യൂബ് ലെസ് ടയറുകളോട് കൂടിയ സ്‌പോര്‍ട്ടി ലുക്ക്

ട്യൂബ്ലെസ് ടയറുകള്‍ ഉപയോഗിക്കുന്നതിനാല്‍ സ്‌കൂട്ടറിന് സ്പോര്‍ട്ടി ലുക്ക് ലഭിക്കും. ഇതില്‍ നൂതന ഫീച്ചറുകളും മോഡേണ്‍ ലുക്കും നല്‍കിയിട്ടുണ്ട്. ഹീറോ സൂം ആകര്‍ഷകമായ അഞ്ച് സ്പോര്‍ട്ടി നിറങ്ങളില്‍ ലഭ്യമാണ്. ഷീറ്റ് ഡ്രം വേരിയന്റ് പോള്‍ സ്റ്റാര്‍ ബ്ലൂ നിറത്തിലും, കാസ്റ്റ് ഡ്രം വേരിയന്റ് പോള്‍സ്റ്റാര്‍ ബ്ലൂ, ബ്ലാക്ക് , പേള്‍ സില്‍വര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. കാസ്റ്റ് ഡിസ്‌ക് വേരിയന്റ് പോള്‍സ്റ്റാര്‍ ബ്ലൂ, ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് അബ്രാക്‌സ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലും ലഭ്യമാണ്.

  • സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയും തത്സമയ മൈലേജ് സൂചകവും

ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, സൂം 110 ന് ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് കോര്‍ണര്‍ ബെന്‍ഡ് ലാമ്പുകള്‍ ഉണ്ട്. പൂര്‍ണ്ണമായും ഡിജിറ്റല്‍ കണ്‍സോള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍, ഫോണ്‍ ബാറ്ററി സ്റ്റാറ്റസ്, കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍ തുടങ്ങിയ വിപുലമായ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.

  • എതിരാളികളും വിലയും

വിപണിയില്‍, ഈ സ്‌കൂട്ടര്‍ ഹോണ്ട ഡിയോ, ടിവിഎസ് ജൂപ്പിറ്റര്‍ സ്മാര്‍ട്ട്എക്സണക്റ്റ് എന്നിവയുമായി മത്സരിക്കുന്നു. ഷീറ്റ് ഡ്രം, കാസ്റ്റ് ഡ്രം, കാസ്റ്റ് ഡിസ്‌ക് എന്നീ മൂന്ന് വിഭാഗങ്ങല്‍ എത്തുന്ന സൂമിന് യഥാക്രമം 75,699 (എല്‍എക്‌സ് – ഷീറ്റ് ഡ്രം), 78,899 (വിഎക്‌സ് – കാസ്റ്റ് ഡ്രം) 83,799 (ഇസെഡ്എക്‌സ് – കാസ്റ്റ് ഡ്രം) എന്നിങ്ങനെയാണ് കൊച്ചി എക്‌സ് ഷോറൂം വില.

Leave a Reply

Your email address will not be published.

Previous post നിയന്ത്രണം വിട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
Next post ദുരൂഹത നീങ്ങാത്ത തീ പിടുത്തങ്ങള്‍: കെ.എം.എസ്.സി.എല്‍ ഗോഡൗണിലെ പുതിയ ബ്ലീച്ചിംഗ് പൗഡര്‍ സ്റ്റോക്ക് തിരിച്ചെടുക്കാന്‍ നിര്‍ദേശം