മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ചയെന്ന് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ ശ​സ്ത്ര​ക്രി​യയ്ക്കു പിന്നാലെ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ റി​പ്പോ​ര്‍​ട്ട്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശാ തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് സ‌ർക്കാരിന് കൈമാറി. നെഫ്രോളജി, യൂറോളജി വിഭാഗം മേധാവികൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

വൃക്കയെത്താൻ വൈകിയതല്ല മരണകാരണം, നെഫ്രോളജി വകുപ്പ് മേധാവി ചുമതല കൃത്യമായി നിർവഹിച്ചില്ല, ശസ്ത്രക്രിയയ്ക്ക് നിർദേശം നൽകിയതിൽ വീഴ്ചയുണ്ടായി തുടങ്ങിയവയാണ് പരാമര്‍ശങ്ങള്‍. വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാർശ ചെയ്യുന്നുണ്ട്.

ആലുവയിൽ നിന്ന് മൂന്ന് മണിക്കൂർകൊണ്ട് വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയ തുടങ്ങാന്‍ വീണ്ടും മൂന്ന് മണിക്കൂർ വൈകിയതും വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രിയിൽ എത്തിച്ചയുടനേ ജീവനക്കാ‌ർ അല്ലാത്തവർ അകത്തേക്ക് എടുത്തുകൊണ്ട് ഓടിയതുൾപ്പടെയുള്ള സംഭവങ്ങള്‍ നേരത്തെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published.

Previous post സൈ​നി​ക ക്യാ​മ്പി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം: അ​ന്വേ​ഷ​ണം എ​ന്‍​ഐ​എ ഏറ്റെടുത്തു
Next post യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവം: പ്രതി സി പി എം പഞ്ചായത്തംഗം