‘അച്ഛൻ കള്ളനാണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് ചത്തുവെന്ന് പറയുന്നത്..’ – ഗണേഷിന് എതിരെയുള്ള പോസ്റ്റ് പങ്കുവച്ച് വിനായകൻ
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച വിനായകനെതിരെ കഴിഞ്ഞ ദിവസം എംഎൽഎയും നടനുമായ ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. തീർത്തും ലജ്ജാകരമായ ഒരു പരാമർശമാണ് വിനായകന്റെ ഭാഗത്ത് നിന്നും...
സ്കൂളിൽ നേരിട്ട് എത്തി തന്മയയെ അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി
ഇത്തവണത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി(പെൺകുട്ടി )തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും...
കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ച സംഭവം; പരാതി പിൻവലിക്കാൻ തയ്യാറെന്ന് വിനായകൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചതിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറെന്ന് നടൻ വിനായകൻ. പരാതി പിൻവലിക്കാൻ തയ്യാറെന്ന് വിനായകൻ പൊലീസിനെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ...
കേരളത്തിന്റെ ധനകാര്യസ്ഥിതി : എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ ദ്വിദിന സെമിനാർ ഇ. എം. എസ് അക്കാദമിയിൽ ആരംഭിച്ചു
കേരളത്തിന്റെ പൊതുധനകാര്യ പ്രശ്നങ്ങളെക്കുറിച്ചും സുസ്ഥിര ധനസ്ഥിതിയ്ക്കായി സ്വീകരിയ്ക്കേണ്ട നയങ്ങൾ എന്തൊക്കെയാവണം എന്നതിനെപ്പറ്റി വിശദമായ ചർച്ചകൾക്ക് വേദിയൊരുക്കുന്ന ദ്വിദ്വിന സെമിനാർ തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയിൽ ആരംഭിച്ചു. എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് അന്താരാഷ്ട്ര പഠനകോൺഗ്രസ്സിന്റെ ഭാഗമായാണ്...
ഇടതുപക്ഷത്തെ ഹൃദയപക്ഷക്കാരന്‍ വാസവന്‍
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ പുരുഷാരത്തിനൊപ്പം സി.പി.എം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്‍ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കേരളത്തില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതിനോടൊപ്പം ചരിത്രത്തില്‍ ഇടം നേടിയ മറ്റൊരുമനുഷ്യ സ്‌നേഹിയാണ് സി.പി.എം നേതാവും...
ഉറക്കമില്ലാത്ത ഉമ്മന്‍ ചാണ്ടി
(ഓര്‍മ്മക്കുറിപ്പുകള്‍) ഉറക്കം ഉമ്മന്‍ ചാണ്ടിക്കെന്നും പ്രശ്‌നമായിരുന്നു. കണ്ണിലേക്ക് അരിച്ചിറങ്ങുന്ന ഉറക്കത്തെയും കാത്ത് എത്രയോ രാത്രികള്‍ ഉമ്മന്‍ ചാണ്ടി കണ്ണടച്ച് കിടന്നിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം തന്നെയാണ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ പൊതുതാല്‍പര്യത്തിനപ്പുറമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് എ ഗ്രൂപ്പ്...
കഴക്കൂട്ടം സൈനിക് സ്‌കൂളിലെ അപൂർവമായ പൂർവ്വ വിദ്യാർത്ഥി സംഗമം
കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഇന്ന് (22 ജൂലൈ 2023) സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം അസാധാരണമായ ഒരു ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ വിവിധ സൈനിക വിഭാഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുന്ന മലയാളികളും, സ്കൂളിലെ...
അനന്തപുരി എഫ്.എം. നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസാര്‍ഭാരതിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം ആകാശവാണിയുടെ എഫ്.എം. സ്‌റ്റേഷനായ അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് ദിവേദിക്ക് കത്ത് നല്‍കി.നാലര ദശലക്ഷം ശ്രോതാക്കളുള്ള തിരുവനന്തപുരം നിവാസികളുടെ...
ആ ഒറ്റ കാരണത്താലാണ് മൊയ്തീൻ ഒഴിവാക്കിയത്, അന്ന് ഒരുപാട് കരഞ്ഞു; ഉണ്ണി മുകുന്ദൻ പറയുന്നു
മലയാള സിനിമയിൽ നായകനായിട്ട് മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഉണ്ണി മുകുന്ദൻ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള സംവിധായകൻ ആർഎസ് വിമൽ പറഞ്ഞ വാക്കുകൾ...
മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം- മുഖ്യമന്ത്രി
അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന...