മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ശക്തമായ തിരയില്‍ പെട്ടു വള്ളം മറിഞ്ഞു: മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു
തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ പെട്ടു വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. വള്ളം മറിഞ്ഞ് പരിക്കേറ്റത് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ്. ഇയാള്‍ക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്....
സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി, ഒരു മാസത്തെ പിതൃത്വ അവധി: പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി
സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്സ് അസോസിയേഷന്റെ (എസ്എസ്എസ്സിഎസ്ഒഎ) വാർഷിക പൊതുയോഗത്തെ...
തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര ഗതാഗത പദ്ധതി
ഗുണഭോക്തൃ യോഗം ജൂലൈ 29ന് സമഗ്ര ഗതാഗത പദ്ധതിയുടെ കരട് റിപ്പോർട്ട് ചർച്ച ചെയ്യും തിരുവനന്തപുരം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയുടെ (സിഎംപി) കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ...
സിംബാബ്വെയിൽ ശ്രീശാന്ത് മാജിക്: അവസാന ഓവറിൽ എതിർടീമിനെ ഞെട്ടിച്ച്
സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ലീഗിൽ ഒരു ഉജ്ജ്വല ബോളിംഗ് പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ടൂർണമെന്റിൽ തന്റെ ടീമായ ഹരാരെ ഹറികെയിൻസ് ടീമിന് വേണ്ടി, പാർതിവ് പട്ടേൽ നയിക്കുന്ന കേപ്ടൗൺ സാമ്പ...
നടൻ വിജയകുമാർ കാരണം സാമ്പത്തിക ബാധ്യതയും പ്രയാസവും; ആരോപണവുമായി സംവിധായകൻ
നടൻ വിജയകുമാറിന്റെ നിസ്സഹകരണം മൂലം സിനിമയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും പ്രയാസവും നേരിട്ടുവെന്ന് 'ആകാശം കടന്ന്' എന്ന സിനിമയുടെ സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ പത്രസമ്മേളനത്തിൽ ആരോപിച്ചു. മേയ് 20-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി...
വാട്സാപ്പ് കോളെടുത്തപ്പോൾ കണ്ടത് അശ്ലീല ദൃശ്യങ്ങൾ; കേന്ദ്രമന്ത്രിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമം; 2 പേർ അറസ്റ്റിൽ
അശ്ലീല വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് പട്ടേലിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാട്സാപ്പിൽ മന്ത്രിക്കൊരു കോൾ വന്നു. അതെടുത്തയുടൻ...
മുംബൈ ഫിലിം സിറ്റിയിൽ പുലിയിറങ്ങി; സംഭവം മറാത്തി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെ
മുംബൈ ഗൊരെഗാവ് ഫിലിം സിറ്റിയിൽ പുലിയിറങ്ങി. ബുധനാഴ്ചയാണ് പുലിയും കുഞ്ഞും ഫിലിം സിറ്റിയിലെത്തിയത്. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയെത്തിയത്. പത്ത് ദിവസത്തിനിടെ നാലാം...
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസെടുത്തു
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്. കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ...
രാജ്യത്ത് കേരളമുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം: ഐസിഎംആർ
രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ...
കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസ നേർന്ന് പ്രതിപക്ഷ നേതാവ്
മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍...