പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: അതിവേഗം സ്ഥാനാർഥി പ്രഖ്യാപനം; എൽഡിഎഫ് സ്ഥാനാർത്ഥിയെ 11 ന് പ്രഖ്യാപിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎം 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു. അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ...

ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭ; സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചലച്ചിത്രകാരൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവതരമായ...

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്; വോട്ടെണ്ണൽ സെപ്റ്റംബർ 8ന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്റ്റംബർ 8നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.  പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി,...

നിയമസഭയില്‍ ഇന്ന്, ഓണത്തിനിടയിലെ പുട്ടുകച്ചവടവും, കോടതിത്തിണ്ണ കാണാത്തവരും

എ.എസ്. അജയ്‌ദേവ് അങ്ങനെ കേരളാ നിയമസഭ വീണ്ടും സജീവമാവുകയാണ്. പൂച്ചപെറ്റു കിടക്കുന്ന ഖജനാവിലേക്കു താടിക്കു കൈയ്യും കൊടുത്ത് നോക്കിയിരിക്കുന്ന സര്‍ക്കാര്‍. എന്തു കിട്ടിയാലും, കിട്ടിയതു വെച്ച് ഭരണപക്ഷത്തെ അടിച്ച് ഇഞ്ചപ്പരുവമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ പ്രതിപക്ഷം. ഓണമാഘോഷിക്കാന്‍...

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് ഇത് വഴി വെച്ചേക്കും. കുട്ടികളിലെ...

തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയില്‍നിന്ന് സസ്‌പെൻഡ് ചെയ്തു; സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്നാരോപണം

സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മോശം പെരുമാറ്റവും നടപടിക്കു കാരണമായിട്ടുണ്ടെന്ന് ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗ്ദീപ് ധൻഖർ ഉന്നയിച്ചു. ഇന്നലെ ഡൽഹി ബില്ലിനുമേലുള്ള ചർച്ചയ്ക്കിടെയായിരുന്നു...

മാവേലിക്കര അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ല; പൊട്ടിത്തെറിച്ചത് ഇൻഹെയ്ലറും മൊബൈലുമാകാമെന്ന് അന്വേഷണ സംഘം

മാവേലിക്കരയിൽ കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം തേടി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ ഇൻഹെയിലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇൻഹെയിലറുകൾ...

കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം; ഐ.ജി. ഓഫീസ് ജീവനക്കാരനും പോലീസുകാരനും അറസ്റ്റിൽ

അടൂരിൽ രണ്ട് കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ ബസുകളിലാണ് സംഭവം. പിടിയിലായതാകട്ടെ ആഭ്യന്തര വകുപ്പിലെ ജീവനക്കാരും. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം....

നിറത്തിൻറെ പേരിൽ ഭാര്യയുടെ നിരന്തര പരിഹാസം; ക്രൂരതയെന്ന് കർണാടക ഹൈക്കോടതി

നിറത്തിൻറെ പേരിൽ ഒരു വ്യക്തിയെ അപമാനിക്കുന്നത് ക്രൂരതയെന്ന് കർണാടക ഹൈക്കോടതി. കറുത്ത നിറത്തിൻറെ പേരിൽ ഭാര്യ തന്നെ നിരന്തരം കളിയാക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുമുള്ള യുവാവിൻറെ ഹരജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. കേസിൽ...