നിപ: ജാഗ്രത നിർദേശങ്ങൾ നൽകി കോഴിക്കോട് കലക്ടർ, സ്വീകരിക്കേണ്ട മുൻകരുതൽ ഇവയൊക്കെയാണ്
സംസ്ഥാനങ്ങൾക്ക് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കോഴിക്കോട് കലക്ടര്‍.നിർദേശങ്ങൾ 1) വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്. ഇത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് സമ്മർദങ്ങൾ ഉണ്ടാകുകയും അവയുടെ സ്രവ...
നിപ ജാഗ്രത: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ നിർദേശം
നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസിനാണ് നിർദേശം നൽകിയത്. ...
ആപ്പിൾ ഇവന്റ് 2023: ഐഫോൺ 15 സീരീസുകൾ, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവ ഔദ്യോഗികമായി പുറത്തിറക്കി, സവിശേഷതകൾ ഇതൊക്കെയാണ്
ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് അടക്കം ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ...
കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ട്; സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്ന്: വീണാ ജോർജ്ജ്
കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി...
സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും എഫ്ഐആർ
സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീര റോഡ് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, (ഐപിസി 153 എ), മതവികാരം...
പറയാതെ വയ്യ’; കൂപ്പുകൈകളോടെ മന്ത്രിമാര്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി മുകേഷ്
കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്മെന്റിനും മന്ത്രിക്കും പരസ്യവിമർശനവുമായി എം.മുകേഷ് എം.എൽ.എ. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ...
നിപ പ്രതിരോധം: പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണമെന്ന് വിഡി സതീശൻ
കോഴിക്കോട് മൂന്നാം നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു ഡാറ്റയും സർക്കാർ ശേഖരിക്കുന്നോ സൂക്ഷിക്കുന്നോയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ പ്രോട്ടോക്കോളിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന...
സ്വകാര്യമായി മൊബൈലിൽ അശ്ലീലവീഡിയോ കാണുന്നത് കുറ്റമല്ല’; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
മൊബൈല് ഫോണിൽ സ്വകാര്യമായി അശ്ലീല വീഡിയോയോ ചിത്രമോ കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റമായി മാറുകയുള്ളുവെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ...
ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കൂടെ പ്രതി ചേർക്കും
ആലുവയിൽ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പോക്‌സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഒരു...
തൃശ്ശൂര്‍ എടുക്കുമെന്നല്ല, തന്നാല്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’: തിരുത്തുമായി സുരേഷ് ഗോപി
തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്നും തിരുത്തി നടന്‍ സുരേഷ് ഗോപി. ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.....