പറഞ്ഞത് പച്ചക്കള്ളം, ബാലഗോപാലിന്റേത് വിഘടനവാദികളുടെ ഭാഷ: കേന്ദ്രമന്ത്രി വി. മുരളീധരൻ

കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്ന കെഎൻ ബാലഗോപാലിന്റെ പരാമർശം വിഘടനവാദികളുടേതിന് സമാനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അർത്ഥമറിഞ്ഞ് വാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ കമ്മിഷന്റെ ശുപാർശകൾ...

തലസ്ഥാനത്തേക്ക് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി, മാർഗദർശി ആപ്പ് പുറത്തിറക്കി

തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ...

മാസപ്പടി ഐജിഎസ്‌ടി: നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് കാക്കാൻ സിപിഎം, വെല്ലുവിളി നിർത്താൻ മാത്യു

മാസപ്പടിയിലെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി നികുതി സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ ഈ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം ഉള്ളത്. സംസ്ഥാന...

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം....

സതിയമ്മയെ പുറത്താക്കിയത് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയിട്ടല്ല, അനധികൃത ജോലി: മന്ത്രി ചിഞ്ചുറാണി

സതിയമ്മയെ പുറത്താക്കിയ നടപടി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും സർക്കാർ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്....

തോട്ടം മേഖലയിലെ സ്ത്രീകള്‍ക്കായി പൊതുഅദാലത്ത് സംഘടിപ്പിക്കും:
വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് പൊതുഅദാലത്ത് സംഘടിപ്പിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇടുക്കി കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ...

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; പോലീസിൽ പരാതി നൽകി ഗായിക അമൃത സുരേഷ്

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി ഗായിക അമൃത സുരേഷ്. ദയ അശ്വതി എന്ന അക്കൗണ്ടിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. രണ്ട് വർഷമായി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്....

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി കരാറുകള്‍ നീട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടി. ഇതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡിങ് വേണ്ടെന്ന് വയ്ക്കുന്നത്. വൈദ്യുതി കരാറുകള്‍ ഡിസംബര്‍ 31വരെയാണ് നീട്ടിയിരിക്കുന്നത്....

നറുക്കെടുപ്പ് വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണ്: എക്സൈസ്

ഓണക്കാലത്ത് ക്ലബ്ബുകളോ കലാ – സാംസ്കാരിക സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനമായി മദ്യം നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്സൈസ്. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണ്. പല സ്ഥലങ്ങളിലും ഓണക്കാലത്ത്...

വീണ്ടും അമേരിക്കൻ പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും; ഭീഷണിയുമായി ട്രംപ്

താൻ വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ 'പ്രതികാര' നികുതി ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്. ഐക്കണിക്ക് ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾ ഉൾപ്പെടെയുള്ള ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം വീണ്ടും ഉന്നയിച്ചാണ് ട്രംപിന്റെ ഭീഷണി....