മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍, സമീപത്ത് ആത്മഹത്യാക്കുറിപ്പും

തൃശൂരില്‍ മൂന്നംഗ കുടുംബം ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി...

ഇ.പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാൻ പോലീസ് നീക്കം; എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് നോട്ടീസ്

ഇൻഡിഗോ വിമാനത്തിനുള്ളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ എടുത്ത കേസ് എഴുതിത്തള്ളാൻ പൊലീസ് നീക്കം. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്...

തദ്ദേശ സ്ഥാപന ഓഫീസുകളില്‍ വ്യാപക പരിശോധന
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തു

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. 3 കോര്‍പ്പറേഷനുകളിലും 16 മുനിസിപ്പാലിറ്റികളിലും 25 ഗ്രാമ പഞ്ചായത്തുകളിലും ഓരോ ജില്ല/ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ആകെ 46 സ്ഥാപനങ്ങളിലാണ് ഇക്കഴിഞ്ഞ...

എ.ഐ. ക്യാമറ, അവലോകനയോഗം വെള്ളിയാഴ്ച; മന്ത്രി ആന്റണി രാജു

സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എ.ഐ. ക്യാമറയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങൾ ജൂണ്‍ 9 വെള്ളിയാഴ്ച രാവിലെ 11-ന് സെക്രട്ടേറിയറ്റിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം വിലയിരുത്തും. മോട്ടോർ വാഹന വകുപ്പ്,...

വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു

കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ശ്രദ്ധയെന്ന വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ മോണിറ്ററിങ്...

വിദേശത്തെ പണമിടപാടുകളും ഇനി ഈസി; റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ

ആഗോള തലത്തിലുള്ള പണമിടപാടുകള്‍ ലക്ഷ്യമിട്ട് റുപെ പ്രീ പെയ്ഡ് ഫോറെക്‌സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. റുപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ...

ആഡംബര കാറിൽ ചേയ്സ്, 1.5കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ പിടികൂടി തമിഴ്നാട് പൊലീസ്

വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങി മലയാളി യുവാക്കള്‍. സിനിമാ സ്റ്റൈലിലെ ചെയ്സിന് പിന്നാലെ പിടികൂടി തമിഴ്നാട് പൊലീസ്. മൂന്നാര്‍ പൊലീസിന്‍റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെയാണ് ചാലക്കുടി സ്വദേശികളെ പിടികൂടിയത്. ഇരുപത്തിയാറുകാരനായ ഫെബിന്‍...

സോളാറില്‍ സി.ദിവാകരന്‍റെ പരാമര്‍ശം ഉപയോഗിച്ചില്ല,സർക്കാരിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരം കളഞ്ഞുകുളിച്ചു ‘

സോളാറിൽ സിപിഐ നേതാവ് സി ദിവാകരൻ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്ന് എ ഗ്രൂപ്പ്. പ്രസ്താവനകൾക്കപ്പുറത്ത് വലിയ ചർച്ചയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് പരാതി. ഇടത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരമാണ് കളഞ്ഞതെന്നും...

ആർഷോയെ പ്രതിക്കൂട്ടിൽ നിർത്തേണ്ട; വിദ്യ ചെയ്തത് അപരാധം, ശക്തമായി അപലപിക്കുന്നു: മന്ത്രി ബിന്ദു

മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട മാർക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മഹാരാജാസ് കോളേജ് എൻഐആർഎഫ് റാങ്കിങിൽ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയം....

ഒഡീഷയിലെ കണ്ണീരിൽ കൈപിടിച്ച് ലോകം; പുടിനും സുനക്കുമടക്കമുള്ള ലോകനേതാക്കൾ രംഗത്ത്

ഇന്ത്യയുടെ കണ്ണീരായി മാറിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ആശ്വാസവാക്കുകളുമായി ലോക നേതാക്കൾ രംഗത്ത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കുമടക്കമുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാൻ രംഗത്തെത്തിയത്. ഒഡീഷയിലെ...