വരുന്നു ജൈവ ഇന്ധന വാഹനങ്ങള്‍, ചെലവ് ലിറ്ററിന് 15 രൂപ; എഥനോള്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് നിതിന്‍ ഗഡ്കരി
പൂര്‍ണമായി ജൈവ ഇന്ധനമായ എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ വിപണിയില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍...
വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങൾ
മലയാളത്തിലെ എവര്‍ഗ്രീന്‍ യങ്സ്റ്ററാണ് മമ്മൂട്ടി. താരത്തിന്റെ ഫാഷന്‍ സെന്‍സ് പലപ്പോഴും ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് അമ്മ ജനറല്‍ബോഡി മീറ്റിങ്ങിന് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ്. വൈറ്റ് ആന്‍ഡ് വൈറ്റിലാണ് താരം എത്തിയത്. ഇതിന്റെ...
‘ഡ്യൂട്ടി സമയം കഴിഞ്ഞു, ഇനി വിമാനം പറത്തില്ല’; എയർ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശി, വലഞ്ഞത് 350ഓളം യാത്രക്കാർ
എയർ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശിയിൽ വലഞ്ഞത് 350 യാത്രക്കാര്‍. ജയ്പുര്‍ വിമാനത്താവളത്തിലാണ് സംഭവം. ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഞായറാഴ്ച മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കേണ്ടി വരികയായിരുന്നു. എന്നാല്‍,...
ഭാര്യയുടെ മാത്രമല്ല, സുധാകരന്റെ 15 വർഷത്തെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കും: വിജിലൻസ്
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച...
കർദിനാൾ ജോർജ് ആലഞ്ചേരിയെ അടക്കം ഇഡി ചോദ്യം ചെയ്യും, കളളപ്പണ ഇടപാട് തേടി നീക്കം
സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടിന്‍റെ രേഖകൾ നേരത്തെ തന്നെ...
വിദ്യ ഇന്ന് ചോദ്യം ചെയ്യലിനെത്തിയില്ല, ചൊവ്വാഴ്ചയെത്താമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു
വ്യാജ രേഖ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെ. വിദ്യ. ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. നാളെ...
കെ സുധാകരനെതിരായ തട്ടിപ്പ് കേസ്: പിന്നിൽ കോൺഗ്രസ് നേതാവെന്ന് എകെ ബാലൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ...
എം.വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും: കെ സുധാകരന്‍
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്തുന്നത് പൊലീസിന്റെ...
ബീഫ് കടത്തിയെന്നാരോപണം: മഹാരാഷ്ട്രയിൽ മുസ്‍ലിം യുവാവിനെ ഒരു സംഘം മർദിച്ചുകൊന്നു
ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവാവിനെ ഒരു സംഘം ഗോസംരക്ഷണ പ്രവർത്തകർ മർദിച്ചുകൊന്നു. മുംബൈ കുർളയിൽ നിന്നുള്ള അഫാൻ അൻസാരി എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. സഹായി നാസിർ ഷെയ്ഖുമൊന്നിച്ച് മാംസം കാറിൽ കൊണ്ടുപോകവേ...
ഹിമാചലിൽ ഉരുൾപ്പൊട്ടൽ; രണ്ടു മരണം, 200 പേർ കുടുങ്ങി കിടക്കുന്നു
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ രണ്ടുപേർ മരിച്ചു. പത്തുവീടുകൾ ഒലിച്ചു പോയി. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200 ഓളംപേർ കുടുങ്ങിക്കിടക്കുകയാണ്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടാകുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സേളനിലും ഹാമിൽപുരിലുമാണ് ഉരുൾപ്പൊട്ടലുണ്ടായത്....