ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് : സ്വാഗത സംഘം രൂപീകരിച്ചു

വിവിധ സർക്കാർ ഏജൻസികളും സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യവും സാങ്കേതികവിദ്യാരംഗത്തെ മറ്റു സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. ടാഗോർ തീയേറ്ററാണ് മുഖ്യവേദി. ഓഗസ്റ്റ്...

മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചു; പരീക്ഷ കൺട്രോളറോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വിസി

മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവകലാശാല. മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചത് വീഴ്ചയാണെന്ന് കേരള വി.സി മോഹനൻ കുന്നുമ്മൽ പറഞ്ഞു. സംഭവത്തിൽ പരീക്ഷാ കൺട്രോളറോട് വൈസ് ചാൻസിലർ റിപ്പോർട്ട്...

കേരളത്തിൽ ഭരണകൂട ഭീകരതയെന്ന് പ്രസ് ക്ലബ്

തങ്ങൾക്കും ഒപ്പം നിൽക്കുന്ന ശത കോടീശ്വരൻമാരായ നേതാക്കൾക്കും ഹിതകരമല്ലാത്ത വാർത്തകൾ നൽകുന്ന മാദ്ധ്യമ സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. മറുനാടൻ മലയാളി എന്ന മാധ്യമ...

വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസഡർ

വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻ ഹായ്പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമിലേക്ക് കേരളത്തിൽ...

മാധ്യമങ്ങളെയും അടിച്ചമർത്തുന്നവർ തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നു; പിണറായി സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി

കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ അഴിമതികൾ പുറത്ത് കൊണ്ടുവന്നതിന്റെ പേരിൽ പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ...

‘ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്’; സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് വിഡി സതീശൻ

ഏക സിവിൽ കോഡിൽ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന്...

അതിതീവ്രമഴ മുന്നറിയിപ്പ്; ഇടുക്കിയിൽ റെഡ് അലർട്ട്, ജാഗ്രത വേണം

സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

യൂട്യൂബിലെ ആഡ് ബ്ലോക്കർ വിലക്കി ഗൂഗിൾ; ഇത്‌ ഉപയോഗിക്കുന്നവർക്ക് പരമാവധി കാണാനാവുക മൂന്ന് വീഡിയോ

യൂട്യൂബിൽ പരസ്യങ്ങൾ ഒഴിവാക്കാനായി ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് വിലക്കി ഗൂഗിൾ. അറിയിപ്പ് ലഭിച്ചിട്ടും ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവർക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനും ഗൂഗിൾ തീരുമാനിച്ചു. ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചാല്‍ മൂന്നു വീഡിയോകള്‍...

സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾ വേണ്ട; നിരോധനം ഏർപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ബ്യൂട്ടിപാർലറുകൾ നടത്തുന്നത് നിരോധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകൾ പ്രതിഷേധം...

വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു; ജില്ലയിൽ അടുത്തിടെ റിപ്പോർട്ട്‌ ചെയ്യുന്ന മൂന്നാമത്തെ പനി മരണം

വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷയാണ് ഇന്നലെ രാത്രി മരിച്ചത്. കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആയിഷയ്ക്ക് ജൂൺ 30നാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.വയനാട്...