പാലക്കാട് മീങ്കര ഡാമിനടുത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; 30 വയസ്സ് പ്രായമുള്ള പുരുഷന്റേതെന്ന് നിഗമനം
പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച വൈകീട്ടോടെയാണ് മീങ്കര ഡാം പരിസരത്ത് പ്രദേശവാസികൾ മൃതദേഹം കണ്ടത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി...
മെഡിക്കൽ കോളേജിൽ അംഗീകൃത ബിരുദമില്ലാത്തവർക്ക് സ്ഥാനക്കയറ്റം; ആരോഗ്യ വകുപ്പിൽ തിരക്കിട്ട നീക്കമെന്ന് ആക്ഷേപം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ സീനിയർ സയന്റിഫിക് അസിസ്റ്റന്റുമാരായി ഉദ്യോഗക്കയറ്റം നൽകി നിയമിക്കാൻ തിരക്കിട്ട നീക്കമെന്ന് ആക്ഷേപം. സ്‌പെഷ്യൽ റൂൾസ് പ്രകാരം സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ ഈ...
തെളിവുകൾ ഇല്ല; വീണക്കെതിരെയുള്ള ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹര്‍ജി കോടതി തള്ളി
സ്വകാര്യ കമ്പനിയില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹര്‍ജി തള്ളി മുവാറ്റുപുഴ വിജിലന്‍സ് കോടതി. തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. പരാതിക്കാരന്‍ നൽകിയ തെളിവുകള്‍ അപര്യാപ്തമാണെന്നു കോടതി...
ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’; പ്രഖ്യാപിച്ച് മോദി, ശാസ്ത്രജ്ഞർക്ക് സല്യൂട്ട്
ചന്ദ്രന്റെ ദക്ഷണിധ്രുവത്തിൽ വിക്രം ലാൻഡർ ഇറങ്ങിയ ഇടം ഇനി ശിവശക്തി എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവൻ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശക്തി അതിനുള്ള കരുത്ത് നമുക്ക് നൽകുന്നുവെന്നും മോദി പറഞ്ഞു....
ഓണക്കാലത്ത് അമിത ചാർജ്ജ് ഈടാക്കുന്നു: അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു
അമിത ചാർജ്ജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അമിത ചാർജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കും. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടിയും സ്വീകരിക്കും. യാത്രക്കാരെ ബാധിക്കുമെന്ന...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക്...
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു; മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്ന് അച്ചു ഉമ്മൻ
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയിരുന്നവർ മരിച്ചപ്പോൾ മക്കളെ വേട്ടയാടുകയാണെന്ന് ചാണ്ടി ഉമ്മൻ. മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ വ്യക്തമാക്കി. തനിക്കെതിരെയുള്ള...
ഓണം സ്പെഷൽ ഡ്രൈവ്; ട്രെയിനിലൂടെയുള്ള മദ്യക്കടത്ത് തടയാൻ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനം
ഓണം പ്രമാണിച്ച് വിദേശ മദ്യക്കടത്ത് തടയാൻ ജില്ല അതിർത്തി ചെക്പോസ്റ്റുകളിൽ കർശന പരിശോധന. മാഹി, പന്തക്കൽ, പള്ളൂർ എന്നിവിടങ്ങളിൽനിന്ന് മദ്യക്കടത്ത് വർധിച്ചതോടെ ഓണം സ്പെഷൽ ഡ്രൈവ് എന്നപേരിലാണ് പൊലീസും എക്സൈസും പരിശോധന കർശനമാക്കിയത്. മാഹിയുമായി...
സായി LNCPE യിൽ ഇൻട്രാ മ്യൂറൽ ഉദ്ഘാടനവും ദേശീയ കായിക ദിനാഘോഷവും
സായ് എൽ എൻ സി പിയിൽ ഇൻട്രാമുറൽ മൽസരങ്ങൾക്കും ദേശീയ കായിക ദിനാഘോഷങ്ങൾക്കും തുടക്കമായി . ചീഫ് ഇൻഫർമേഷൻ കമീഷണറും മുൻ ചീഫ് സെക്രട്ടറിയുമായ വിശ്വാസ് മേത്ത ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . ഇന്ത്യയുടെ...
രാജ്യത്തെ ഒരു അധ്യാപകന് ഇതിലും മോശമായി ഒന്നും ചെയ്യാനാകില്ല; യുപിയിലെ സംഭവത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണയാണ് യുപിയിലെ ക്ലാസ് മുറിയിലും ഉപയോഗിച്ചതെന്ന് രാഹുൽ ഗാന്ധി. ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ എക്സിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘നിരപരാധികളായ കുട്ടികളുടെ...