സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് യുഡിഎഫ് സ്വീകരിക്കില്ല
എംഎൽഎമാർക്കും എംപിമാർക്കുമുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് യുഡിഎഫ് ജനപ്രതിനിധികൾ സ്വീകരിക്കില്ല. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ്...
17 ദിവസം കൊണ്ട് പിടികൂടിയത് രണ്ടരക്കോടിയുടെ മയക്കുമരുന്ന്; ഓണക്കാലത്ത് കര്‍ശന പരിശോധനയുമായി എക്സൈസ്
ഓണത്തോട് അനുബന്ധിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി എക്സൈസ് . ആഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളിലായിി 7164 കേസുകളാണ് ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എടുത്തത്. ഇതില്‍ 1201 അമ്പ്കാരി...
വീണ്ടും ഭീതിയുടെ മുള്‍മുനയില്‍ ഹരിയാന; അനുമതി നിഷേധിച്ചിട്ടും വി.എച്ച്.പി ജലാഭിഷേക ശോഭായാത്ര ഇന്ന്
പൊലീസ് അനുമതി നിഷേധിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച ജലാഭിഷേക ശോഭായാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചതോടെ വര്‍ഗീയ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ നൂഹ് ജില്ല വീണ്ടും ഭീതിയുടെ മുള്‍മുനയില്‍. മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കും എസ്.എം.എസ് നിയന്ത്രണവും...
പകുതിയിലേറെ പേർക്കും ഓണക്കിറ്റില്ല; ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്ന വാദവുമായി സർക്കാർ
ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം...
ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; ശിവശക്തി പോയിന്റ് തലസ്ഥാനമാക്കണമെന്നും ഓൾ ഇന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ
ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ മറ്റു മതങ്ങൾ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്നും, ഇതു സംബന്ധിച്ച പ്രമേയം...
മുളകു പൊടി കലക്കി മുഖത്തൊഴിച്ചു; അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്റെ ശ്രമം
വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ, പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു...
തിരുവാതിര കളിച്ച് പുരുഷ പൊലീസുകാർ; പൊടിപാറിയ ഓണാഘോഷ വീഡിയോ വെെറൽ
ഓണാഘോഷങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും അല്പം വ്യത്യസ്ഥമായിരുന്നു തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം . തിരുവാതിര കളിയായിരുന്നു ഇവിടത്തെ ആഘോഷങ്ങളില്‍ ശ്രദ്ധേയം. കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ കളം നിറഞ്ഞപ്പോൾ കോടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് ചന്തം പത്തരമാറ്റ്....
ഓണനാളിൽ ജയിലുകളിൽ തടവുകാർക്ക് തൂശനിലയിൽ ഓണസദ്യ; ഒപ്പം വറുത്തരച്ച കോഴിക്കറി
ഓണനാളിൽ ജയിലുകളിലും നല്ല ഒന്നാന്തരം സദ്യയൊരുങ്ങും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയുമുണ്ട്. അന്തേവാസികൾക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ഭൂരിഭാഗം ജയിലുകളിലും സദ്യ വിളമ്പുന്നത്. ജയിൽ അന്തേവാസികളുടെ സാധാരണ മെനുവിൽ കോഴിവിഭവം ഇല്ല. ഓണംനാളിൽ...
മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ; കുക്കി മേഖലയ്ക്ക് പ്രത്യേക ഭരണം എന്നാവശ്യം തള്ളി
നാളെ ചേരാനിരിക്കുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനകൾ. പത്ത് കുക്കി എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാൽ സമ്മേളനം ചേരുന്നതിൽ അർത്ഥമില്ലെന്നാണ് സംഘടനകൾ പറയുന്നത്. അതേസമയം, മണിപ്പൂരിൽ ഇന്നലെയും ആയുധങ്ങൾ കവർന്നു. ഇംഫാലിൽ...
പൊലീസിനെ ആക്രമിച്ച് പ്രതികളുമായി കടന്നുകളയാൻ ശ്രമം; അക്രമിസംഘം സിപിഒയെ കുത്തിപരിക്കേൽപ്പിച്ചു
ഇടുക്കി ചിന്നക്കനാലിൽ കൊള്ളപ്പലിശ സംഘത്തെ പിടികൂടാനെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ പത്തംഗ സംഘത്തിന്റെ ആക്രമണം. സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരുക്കേൽപ്പിച്ചു. ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...