പഠനത്തിന് നിലവാരമില്ലെന്ന വിലയിരുത്തൽ; വിദേശ മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ
ഇംഗ്ലീഷ് പഠനമാധ്യമമായ വിദേശരാജ്യങ്ങളിലൊഴികെയുള്ള മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ. മിക്കയിടത്തെയും പഠനത്തിന് നിലവാരമില്ലെന്ന വിലയിരുത്തലാണുള്ളത്. ഇക്കഴിഞ്ഞ ജൂലായ് 30-ന് നടത്തിയ യോഗ്യതാനിർണയപരീക്ഷയിൽ പത്തരശതമാനംപേർ മാത്രമാണ് ജയിച്ചത്. ഈയവസ്ഥയിലാണ് പടിപടിയായി നിയമം കർക്കശമാക്കുന്നത്....
‘ഇന്നൊരൽപ്പം ക്ഷീണിതൻ, ഈ സാന്നിധ്യം ഊർജദായകം’; വി എസ് അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് മകന്‍
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് ഓണാശംസ നേര്‍ന്ന് മകൻ അരുണ്‍കുമാര്‍ വി എ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരമാണെന്നും ഇന്നൊരൽപ്പം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഊർജദായകമാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു....
പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; പൊലീസുകാർക്ക് സ്ഥലംമാറ്റം
കാസർകോട്ട് കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. വിദ്യാർഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ്...
അരുണാചലും അക്‌സായി ചിൻ മേഖലയും ഉൾപ്പെടുത്തി ചൈനയുടെ ഭൂപടം; വിഷയത്തില്‍ ചൈനയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. സംഭവത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ചൈനയെ നയതന്ത്ര മാര്‍ഗത്തിലൂടെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇന്ത്യന്‍...
ഡി.സി.സി. പ്രസിഡന്റിനെ അസഭ്യം പറഞ്ഞ് എംഎല്‍എയുടെ ശബ്ദരേഖ; വയനാടിലെ കോൺഗ്രസിൽ ഭിന്നതരൂക്ഷം
വയനാട്ടിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. തർക്കത്തിനിടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഡി.സി.സി. അധ്യക്ഷൻ എൻ.ഡി. അപ്പച്ചനെ അസഭ്യം പറയുന്ന ശബ്ദരേഖ എതിർവിഭാഗം പുറത്തുവിട്ടു. ഇതിനുപിന്നാലെ എം.എൽ.എ. അധ്യക്ഷനോട് ക്ഷമ ചോദിക്കുകയും ചെയ്തു.കഴിഞ്ഞ ശനിയാഴ്ച രാവിലെ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്. ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ...
‘ചൈനീസ് പാസ്പോർട്ടുള്ള ടിബറ്റുകാർക്ക് ഇനിമുതൽ സ്റ്റേപിൾഡ് വീസ നൽകണം, ചൈനയ്‌ക്കെതിരെ കർശന നിലപാടു വേണം’ : ശശി തരൂർ
ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കർശന നിലപാടു വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് തരൂർ അഭിപ്രായപ്പെട്ടു. ചൈനീസ് പാസ്പോർട്ടുള്ള ടിബറ്റുകാർക്ക് ഇനിമുതൽ...
പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല
പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരൻ ഇ.ഡിക്ക് കത്ത് നൽകി. സാമ്പത്തിക ഇടപാടിൽ നേരത്തെ സുധാകരനെ...
പാലക്കാട് നിന്നും ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടി; കേരളത്തിൽ ആദ്യം
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗം കഞ്ചാവ് പിടികൂടിയത്. ആറ് പാക്കറ്റ്...
കേരളത്തില്‍ പട്ടിണി ഓണം
കിറ്റ്‌പോലും നല്കാത്ത സര്‍ക്കാര്‍ഃ കെ സുധാകരന്‍ കിറ്റ് കൊടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് കിറ്റുപോലും കൊടുക്കാതെ കേരളത്തിന്റ ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി....