പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി കെ.കെ. ഏബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ.കെ. ഏബ്രഹാം രാജിവച്ചു. പ്രത്യേക ദൂതന്‍ മുഖാന്തരം കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചുകൊണ്ട് അദ്ദേഹം കത്ത് കൈമാറുകയായിരുന്നു. പാര്‍ട്ടി...
സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ബിഹാറിലെ വെസ്റ്റ് ചമ്പരാനിലെ ബഗാഹ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ചില വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായാതായും റിപ്പോര്‍ട്ടുണ്ട്....
കേരള പുരസ്‌കാരങ്ങള്‍: മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്രസംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കേരള പുരസ്‌കാരങ്ങളുടെ നിര്‍ണയം, പ്രഖ്യാപനം, വിതരണം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി...
പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ : വിമാനകമ്പനികളുമായി ചർച്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന...
സിയ മെഹറിനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരി സിയ മെഹറിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു....
ആര്‍മി ലോക്കല്‍ ഓഡിറ്റ് ഓഫീസിന്റെ വജ്രജൂബിലിയുടെ ഭാഗമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു
ആര്‍മി ലോക്കല്‍ ഓഡിറ്റ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഒരു പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു.പാങ്ങോട് ആര്‍മി ഓഫീസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ന് നടന്ന ചടങ്ങില്‍ കേരള സര്‍ക്കിള്‍ ചീഫ്...
കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; ഭിക്ഷ എടുക്കാന്‍ സമ്മതിച്ചില്ല, വിരോധം മൂത്ത് തീയിട്ടു; കൊല്‍ക്കത്ത സ്വദേശിയുടെ അറസ്റ്റ് ഉടന്‍
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ചില്‍ തീയിട്ട സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തീയിട്ടത് കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാന്‍ കാരണമെന്നാണ്...
തിരുവസ്ത്രം അഴിച്ചുവെയ്ക്കുമ്പോള്‍
എ.എസ്. അജയ്‌ദേവ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാജി വെച്ചിരിക്കുകയാണ്. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിക്കുകയും ചെയ്തു. ഇനിമുതല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ്...
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയി,കലാപം തടയുന്നതില്‍ പരാജയം, മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭാവി തുലാസില്‍
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയെന്ന് റിപ്പോര്‍ട്ട്, 310 പേര്‍ക്ക് പരിക്കേറ്റു, തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റര്‍ ചെയ്തു, ഭൂരിഭാഗം ജില്ലകളിലും തുടര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, 5 ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു,...
കൊലപാതകക്കേസിലെ അപ്പീൽ കോടതിയില്‍,തൊണ്ടിമുതൽ നശിപ്പിക്കാൻ ജില്ലാജഡ്ജിയുടെ ഉത്തരവ്,റിപ്പോര്‍ട്ട്തേടി ഹൈക്കോടതി
കൊലപാതകക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരായ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കെ തൊണ്ടിമുതൽ നശിപ്പിക്കാൻ ഉത്തരവിട്ട ജില്ലാ ജഡ്ജിയോട് ഹൈക്കോടതി റിപോർട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകളാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്. പ്രതികളെ വെറുതെ വിട്ട കേസിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ തൊണ്ടി മുതൽ നശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ...