കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

പാലക്കാട്‌ കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. കൈരളി സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ(22) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ നില...

വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് തിരിച്ചെത്തി

ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിലേക്ക് മങ്ങിയെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി...

ടൈറ്റാനികിന്റെ അവശിഷ്ടം കാണാൻ പോയ മുങ്ങിക്കപ്പൽ, അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണിക്കാനായി സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പൽ കാണാതായി. ഓഷ്യൻ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലാണ് അറ്റ്ലാന്‍റിക് സമുദ്രത്തിൽ കാണാതായത്. അഞ്ച് പേരായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മുങ്ങിക്കപ്പലിനെ കണ്ടെത്താനായി...

പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി നൽകി കുടുംബം

പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. മണര്‍കാട് സ്വദേശിയായ ജോഷ് എബിയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്....

സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ്; കൊച്ചിയും കോട്ടയവും കേന്ദ്രം

സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തുടരുന്നു. വിവധ ജില്ലകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന്...

കൂലിവർധനവ് നടപ്പാക്കാത്തത്തിൽ പ്രതിഷേധം; സിഐടിയു കൊടികുത്തിയ സ്വന്തം ബസിന് മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി ഉടമ

പ്രൈവറ്റ് ബസിനു മുന്നിൽ സിഐടിയു തൊഴിലാളികൾ കൊടികുത്തിയതോടെ, ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി ഉടമ. കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം...

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി; അന്വേഷണമുണ്ടാകുമെന്ന് കായംകുളം ഏരിയ സെക്രട്ടറി

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും.  നിഖിൽ...

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി; ഒരാഴ്ചയ്ക്ക് ശേഷം സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിലേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന് ശക്തിയില്ലാത്തതിനാൽ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി. ഒരാഴ്ചത്തേക്ക് കാലവര്‍ഷം ഇതേ രീതിയിൽ തുടരാനാണ് സാധ്യത. അതിനുശേഷം കാലവര്‍ഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇടിമിന്നലും...

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ

എയർ ഇന്ത്യയെ കടത്തിവെട്ടി വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ പോകുന്നത്. ഈ അടുത്ത് 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെ...

മൂന്നംഗ ചുരുക്ക പട്ടികയായി; ജൂൺ 30 ന് മുൻപ് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ പ്രഖ്യാപിക്കും

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് യൂണിയന്‍ പബ്ലിക് കമ്മിഷൻ അംഗീകാരം നൽകി. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്‌നിരക്ഷാവിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ...