എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി; പ്രാഥമിക പരിശോധന തുടങ്ങി

എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. ഏതെങ്കിലും വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകുന്ന രീതിയിലാണ് നഷ്ടപെട്ട ഈ ഫോർമാറ്റുകൾ ഉള്ളത്. 20 കോഴ്‌സുകളുടെ...

സമ്മർ സോളിസ്റ്റിസ്; ഇന്ത്യയിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും

ഉത്തരാർദ്ധ ഗോളത്തിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും. സമ്മർ സോളിസ്റ്റിസ് ആയ ജൂൺ ഇരുപത്തിയൊന്നിന് ലോക യോഗാദിനം ആചരിക്കുവാൻ ഇന്ത്യ ഈ ദിനം തിരഞ്ഞെടുത്തതും ഈ പ്രത്യേകത ഉള്ളത് കൊണ്ട് കൂടിയാണ്. ഡൽഹിയിൽ...

പ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ കെട്ടിയിട്ട് പീഡനം; ആൾദൈവം അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി...

200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരമെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്‌ബോളില്‍ 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ഗിന്നസ് റെക്കോർഡ് നേടി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്‌ലന്‍ഡിനെതിരേ മത്സരിച്ചതോടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമായത്.  തന്റെ...

പനി കൂടാം; അതീവ ജാഗ്രത വേണമെന്ന നിർദ്ദേശവുമായി ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച...

കെ സുധാകരനെതിരായ സിപിഎം ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

മോൻസൻ പോക്‌സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പൊലീസിൽ പരാതി നൽകും. 11 മണിക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു...

നൂറനാട് സ്വദേശികൾക്ക് 6 മാസമായി അശ്ലീല ഊമക്കത്തുകൾ; 2 പുരുഷൻമാരും 1 സ്ത്രീയും പിടിയിൽ

ആറു മാസമായി നൂറനാട് സ്വദേശികൾക്ക് അശ്ലീല ഊമക്കത്തെഴുതിയവർ പിടിയിൽ. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. അയൽവാസികളെ കുടുക്കാനായിരുന്നു ഇവർ ഊമക്കത്തെഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. അയൽവാസിയായ മനോജിൻറെ...

ലൈംഗികാതിക്രമം: നിർമാതാവ് അസിത് മോദിക്കെതിരേ പരാതിയുമായി യുവനടി, കേസെടുത്തു

യുവനടിയുടെ പരാതിയെത്തുടർന്ന് ടെലിവിഷൻ പരമ്പരയുടെ നിർമാതാവ് അസിത് മോദിക്കെതിരേയും മറ്റ് രണ്ടുപേർക്കെതിരെയും ലൈംഗികാതിക്രമത്തിന് മുംബൈ പോലീസ് കേസെടുത്തു. 'താരക് മേത്താ കാ ഉൾട്ട ചഷ്മ' പരമ്പരയുടെ നിർമാതാവിനും മറ്റ് രണ്ടുപേർക്കെതിരേയുമാണ് മുംബൈ പോലീസ് കേസെടുത്തത്....

ബാങ്ക് പിഴപ്പലിശ ഈടാക്കിയതിന് തൃശൂരിലെ എടിഎമ്മിൽ പടക്കമെറിഞ്ഞു; പ്രതി പിടിയിൽ

എടിഎം കൗണ്ടറിനു നേർക്കു പടക്കമെറിഞ്ഞശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പാട്ടുരായ്ക്കൽ ഓഫിസിനോടു ചേർന്ന എടിഎം കൗണ്ടറിനു നേർക്ക് പടക്കമെറിഞ്ഞ കേസിൽ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്....

വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിനെ കണ്ടെത്താൻ പ്രത്യേക സംഘം

വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്...