
16കാരിയെ പീഡിപ്പിച്ച ഡിവെെഎഫ്ഐ നേതാവിനെ കുറിച്ച് വീട്ടമ്മയുടെ വെളിപ്പെടുത്തൽ
മലയിൻകീഴ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവെെഎഫ്ഐ നേതാവ് ജിനേഷിനെ കുറിച്ച് സമീപവാസിയായ വീട്ടമ്മയുടെ ഞെട്ടുക്കുന്ന വെളിപ്പെടുത്തൽ. ജിനേഷിൻ്റെ അയൽവാസിയും സംരംഭകയുമായ യുവതിയാണ് പീഡനവാർത്ത പുറത്തുവന്നതിനു പിന്നാലെ രംഗത്തെത്തിയത്. ആറുവർഷം മുൻപ് ശ്രീജ അജേഷ് എന്ന യുവതി തനിക്കു നേരിട്ട അനുഭവം ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയിട്ടുള്ളത്. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന യുവനേതാവായ ജിനേഷിൻ്റെ മൊബൈൽ ഫോണിൽ നിന്ന് ലഹരി ഉപയോഗിക്കുന്നതിൻ്റെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിൻ്റെയും വീഡിയോകൾ കണ്ടെത്തിയതിനു പിന്നാലെയാണ് വെളിപ്പെടുത്തലുകളും എത്തുന്നത്.
2016ൽ ശ്രീജയുടെ ഫോൺനമ്പറിൽ ജനീഷ് ഒരു പോൺഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലാണ് അവർ നടത്തിയത്. നമ്പർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഫോൺകോളുകളും ശ്രീജയെ തേടിയെത്തിയിരുന്നു ശല്യം അസഹനീയമായതോടെ ശ്രീജ മറ്റു ചിലരുടെ സഹായതതോടെ അന്വേഷണം നടത്തുകയും അതിൽ നാട്ടുകാരനായ ജനീഷ് തന്നെയാണ് ഫോൺ നമ്പർ ഗ്രൂപ്പിലിട്ടതെന്ന് ശ്രീജയ്ക്ക് മനസിലാകുകയുമായിരുന്നു. തുടർന്ന് ശ്രീജ ജനീഷിന് എതിരെ പരാതി നൽകാൻ തീരുമാനിച്ചു. ശ്രീജ പരാതി നൽകാൻ പോകുന്ന വിവരമറിഞ്ഞ് ജിനേഷിൻ്റെ പിതാവ് വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാൽ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും ശ്രീജയെ അറിയിക്കുകയായിരുന്നു.
ജിനേഷിൻ്റെ പിതാവിൻ്റെ അപേക്ഷ മാനിച്ച് ശ്രീജ തീരുമാനത്തിൽ നിന്നും പിൻവാങ്ങി. എന്നാൽ അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച് സംഭാവന രസീത് ഏൽപിക്കണമെന്ന നിർദ്ദേശം ശ്രീജ മുന്നോട്ടുവച്ചു. മകൻ ജയിലിൽ കിടക്കാതിരിക്കാൻ ജിനേഷിൻ്റെ അച്ഛൻ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. അന്നത്തെ രസീത് ഉൾപ്പെടെ ശ്രീജ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഇക്കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായതിനു പിന്നാലെ ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെടുത്തത് ഞെട്ടിക്കുന്ന രഹസ്യങ്ങളാണ്. പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു.