ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ പുരോഗമിക്കുന്നു

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു രാവിലെ 10 മണിയോടെ പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ ആരംഭിച്ചു. എ​ൻ​ഡി​എ​യി​ലെ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ്ര​തി​പ​ക്ഷ​മു​ന്ന​ണി​യി​ലെ മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​മാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ. ഇന്ന് രാത്രിയോടെ ഇന്ത്യയുടെ 14 മതത്തെ ഉപരാഷ്ടപതി ആരെന്ന് അറിയാം.

എ​ൻ​ഡി​എ ഇ​ത​ര ക​ക്ഷി​ക​ളാ​യ ബി​എ​സ്പി, വൈ​എ​സ്ആ​ർ​സി, ബി​ജെ​ഡി എ​ന്നി​വ​യു​ടെ പി​ന്തു​ണ ജ​ഗ​ദീ​പ് ധ​ൻ​ക​റിന്റെ വിജയസാധ്യത കൂട്ടുന്നു . തൃണമൂൽ കോൺഗ്രസ് വോട്ടെടുപെടുപ്പിൽ നിന്ന് വിട്ട് നിൽക്കുന്നത് മാർഗരറ്റ് ആൽവക്ക് തിരിച്ചടിയാണ് . ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലു​മാ​യി 36 എം​പി​മാരാണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സിനുള്ളത് .

ഇന്ത്യയുടെ 13 മത് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച ചുമതലയേൽക്കും.ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​ണു വോ​ട്ട​ർ​മാ​ർ. നോ​മി​നേ​റ്റ​ഡ് അം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ട്. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​ണു രാ​ജ്യ​സ​ഭ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ.

Leave a Reply

Your email address will not be published.

Previous post വീടുകളില്‍ ദേശീയപതാക ഉയര്‍ത്തല്‍: `ഹര്‍ ഘര്‍ തിരംഗ’യ്ക്ക് ഒരുങ്ങി തലസ്ഥാനം
Next post കോമൺവെൽത്ത് ഗെയിംസ്; ഫെെന​ല്‍ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ