12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്.

കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്.

2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.

Previous post മുതിര്‍ന്ന സിപിഐഎം നേതാവ് സി പി കുഞ്ഞ് അന്തരിച്ചു
Next post തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ നാലംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു