11 വയസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ; കുട്ടിയെ പീ‍ഡിപ്പിച്ചത് തീയേറ്ററിൽ കൊണ്ടുപോയി

വണ്ടിത്താവളം സ്കൂൾ ബസിലെ ക്ലീനറാണ് രാജഗോപാലൻ. രണ്ടു മാസമായി ഇതേ ബസിലാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നത്. പെൺകുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് രാജഗോപാലൻ സ്കൂളിൽ നിന്ന് ഇറക്കിയത്. ചിറ്റൂരിലെ കൈരളി തിയറ്ററിലേക്കാണ് കൊണ്ടു വന്നത്. സിനിമ പ്രദർശിപ്പിക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്. സമീപത്ത് ഇരുന്നയാളുടെ ശ്രദ്ധയിൽ പെടുകയും ചിറ്റൂർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു പൊലീസ് തിയറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അച്ഛനോടെന്ന പോലെയുള്ള അടുപ്പാണ് രാജഗോപാലിനോട് പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് മുതലെടുത്താണ് പ്രതി പെൺകുട്ടിയെ വശത്താക്കിയത്. ഇയാളെ കുറിച്ച് സമാനമായ പരാതികൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published.

Previous post ഹോസ്റ്റലില്‍ ലൈംഗികാതിക്രമം; പ്രഥമാധ്യാപകനെ കൈയേറ്റംചെയ്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍
Next post ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം, എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്’ ;ഗവർണ്ണർ