പ്രതിപക്ഷനേതാവിനേയും എകെ ആന്‍റണിയേയും അപായപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നു: കെ.സുധാകരന്‍

പ്രതിപക്ഷനേതാവും എകെ ആന്‍റണിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സിപിഎം ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

സിപിഎം ഗുണ്ടകള്‍ കെപിസിസി ഓഫീസ് തല്ലിത്തകര്‍ത്ത് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കെപിസിസി, കന്‍റോണ്‍മെന്‍റ് ഓഫീസുകളിലേക്ക് സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തടയുന്നതില്‍ പോലീസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോഴും അതീവ സുരക്ഷാ മേഖലയായ കന്‍റോണ്‍മെന്‍റ് ഹൗസിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത പോലീസ് സിപിഎം ഗുണ്ടകള്‍ക്ക് കുടപിടിക്കുകയാണ്. കന്‍റോണ്‍മെന്‍റ് ഹൗസിന് മുന്നില്‍ സ്ഥാപിച്ച രണ്ട് ബാരിക്കേഡുകള്‍ ചാടികടന്നാണ് ഡിവൈഎഫ് ഐ അക്രമികള്‍ അകത്ത് കടന്നത്. എന്നിട്ടും അക്രമികളെ തടയുന്നതിന് പോലീസ് തുനിഞ്ഞില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവില്‍ ആക്രമിക്കാനാണ് സിപിഎം ശ്രമമെങ്കില്‍ അതിനെ ശക്തമായി കോണ്‍ഗ്രസ് പ്രതിരോധിക്കും. ആ വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ജൂൺ 15: വയോജന അതിക്രമ വിരുദ്ധ ദിനം, കേരള സമൂഹ്യ സുരക്ഷാ മിഷൻ
Next post ഹ്ര​സ്വ​കാ​ല സൈ​നി​ക സേ​വ​ന​ത്തിന് യുവാക്കള്‍ക്ക് അ​വ​സ​രം: പ്ര​തി​രോ​ധ ​മ​ന്ത്രി