
സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിന് ശുപാർശ
തിരുവനന്തപുരം : സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിനു ശുപാർശ. എല്ലാ സർവ്വകലാശാലകളിലും പരീക്ഷ കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കണമെന്നും ഫലം വന്ന ശേഷം 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നുമാണ് വിദഗ്ധ സമിതി ഉന്നത വിദ്യാഭാസ മന്ത്രി പ്രൊ .ആർ ബിന്ദുവിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് .
സർവ്വകലാശാലകൾക്ക് ഏകീകൃത ഗ്രേഡിംഗ് സംവിധാനം കൊണ്ട് വരണമെന്നും ഹാജർ നിലയനുസരിച്ച് മാർക്ക് നൽകുന്നത് നിർത്തലാക്കണമെന്നും ശുപാർശയിൽ പറയുന്നു . പ്രൊ. സി ടി അരവിന്ദ് കുമാർ അധ്യക്ഷനായ സമിതിയെയാണ് പരീക്ഷ പരിശോധനക്കായി സർക്കാർ നിയോഗിച്ചത്. ഈ സമിതിയുടെ ശുപാർശപ്രകാരമുള്ള മാറ്റങ്ങൾ ഒരു മാസത്തിനുള്ളിൽ അംഗീകരിക്കുമെന്ന് മന്ത്രി പ്രൊ ആർ ബിന്ദു പറഞ്ഞു.
ഈ മാസം 22 നാണ് NAAC അക്രെഡിറ്റേഷന്റെ A ++ ഗ്രേഡ് ലഭിച്ചത് .അഖിലേന്ത്യാ തലത്തിൽതന്നെ ഉയർന്ന ഗ്രേഡായ 3.67 പോയിന്റോടെയാണ് കേരള സർവകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയത്. സർവകലാശാലകളിൽ ഗുണമേന്മാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്വല നേട്ടങ്ങളിൽ ഒന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചിരുന്നു.
