സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയില്ല : മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലം തകർന്നതിൽ കരാറുകാർക്ക് എതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു. ഊരാളുങ്കൽ കമ്പനിയുടെ സേവനം ആവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എമാർ ഉൾപ്പെടെ കത്ത് നൽകിയിട്ടുണ്ടെന്നും നിയമസഭയിൽ മന്ത്രി ചൂണ്ടിക്കാട്ടി.

നിർമ്മാണത്തിനിടെ കൂളിമാട് പാലം തകർന്നത് ഗൗരവമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിജിലൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ട് സ്വീകരിക്കുന്നതല്ല സർക്കാർ നയമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയിൽ വിശദീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടൽ നിർത്തി ഉത്തരവിറക്കിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ രേഖാമൂലം സഭയെ അറിയിച്ചു. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ നാലു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post ‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണർ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി
Next post എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം: മുഖ്യമന്ത്രി