
സ്വർണക്കടത്തുകേസിൽ വൻ പ്രതിഷേധം :റോഡുകൾ അടച്ചിട്ടു .. കറുത്ത മാസ്കിനും വിലക്ക്
കൊച്ചി : സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷാ ഒരുക്കി പോലീസ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു ശേഷം മുഖ്യമന്ത്രിക്ക് കോട്ടയത്തും കൊച്ചിയിലും പൊതുപരിപാടിയുണ്ടായിരുന്നു . അവിടെയെല്ലാം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. എന്നാൽ ഈ സുരക്ഷാസന്നാഹം പൊതുജനങ്ങളെ കഷ്ടത്തിലാക്കി .
മുഖ്യമന്ത്രി യാത്ര ചെയുന്ന വഴികളിലെല്ലാം ഗതാഗത നിയന്ത്രണമുണ്ട് . പലയിടങ്ങളിലും ഗതാഗതം പൂർണ്ണമായും നിരോധിച്ചു . കോട്ടയത്തെ കെ ജി ഒ എ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ സമ്മേളന വേദിയായ മാമൻ മാപ്പിള ഹാളിലേക്കുള്ള വഴിയായ NH 183 നാലുമണിക്കൂർ അടച്ചിട്ടു . ഇത് കാരണം ആ പ്രദേശങ്ങളിലെല്ലാം വലിയ ഗതാഗതകുരുക്കാണ്അനുഭവപ്പെട്ടത് .
മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യുന്ന വഴികളിലുടനീളം വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിട്ടുള്ളത് . മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡർ വ്യക്തികളെ പൊലീസ് മർദിച്ചു വാഹനത്തിൽ കയറ്റി കൊണ്ടു പോയി . കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്കിനും വിലക്കുണ്ട് .
കോട്ടയത്തെ പരിപാടിക്ക് ശേഷമാണു കൊച്ചിയിലും കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയത്. കൊച്ചിയിലെ പരുപാടിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവർക് സംഘാടകർ നീല നിറത്തിലുള്ള സർജിക്കൽ മാസ്ക് വിതരണം ചെയ്തു. എന്നാൽ കറുത്ത മാസ്ക് നിരോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി കൊച്ചിയിലെ പരിപാടിക്കിടയിൽ പറഞ്ഞത് . ഇത്രയേറെ സുരക്ഷാ പോലീസ്ഏർപ്പെടുത്തിയിട്ടും പലയിടങ്ങളിലും പ്രക്ഷോപകർ കരികൊടി കാട്ടി .