സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ സ്പീക്കര്‍ അനുശോചിച്ചു
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. കരുണാകരഗുരു മുന്നോട്ടുവെച്ച ആത്മീയദര്‍ശനങ്ങള്‍ പിന്‍പറ്റി ശാന്തിഗിരി ആശ്രമത്തിന്റെ വളര്‍ച്ചയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടേതെന്ന് സ്പീക്കര്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ ആതുരസേവന മേഖലയെ പരിപോഷിപ്പിക്കുന്നതിനും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുനരുജ്ജീവന ജീവിത ദര്‍ശനങ്ങളെ വളര്‍ത്തുന്നതിനും യത്‌നിച്ച സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ അകാലത്തിലുള്ള വേര്‍പാടില്‍ ആശ്രമത്തിന്റേയും വിശ്വാസികളുടേയും വേദന പങ്കുവെക്കുന്നുവെന്ന് അനുശോചന സന്ദേശത്തിലൂടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു.