സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി

കൊച്ചി : സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി യെന്നും സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ സുരക്ഷ നൽകാനാകില്ലെന്ന് ഇ ഡി എറണാകുളം ജില്ലാ കോടതിയിൽ സത്യവാങ്മൂലം നൽകി.

സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.

നേരത്തെ കോടതിയിൽ 164 മൊഴി നൽകിയതിന് പിന്നാലെ സ്വപ്‍ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം.

Leave a Reply

Your email address will not be published.

Previous post കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
Next post ആശുപത്രിയിൽ അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കടിച്ചുകൊന്ന് തെരുവ് നായ്ക്കൾ