
‘ സ്വപ്ന വാക്കുകൾ വളച്ചൊടിച്ചു; 30 കോടിയെന്നല്ല, 30% കമ്മിഷന് നല്‍കാമെന്നാണ് പറഞ്ഞത്’
സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും ബിസിനസ് കാര്യം മാത്രമാണ് സ്വപ്നയോട് ചര്‍ച്ചചെയ്തതെന്നും ഇടനിലക്കാരനെന്ന നിലയില്‍ കഴിഞ്ഞ ദിവസം സ്വപ്ന ആരോപണം ഉന്നയിച്ച വിജേഷ് പിള്ള. വെബ്സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്നയുമായി ചാറ്റ് ചെയ്യുകയും ബെംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തെന്നും ഇയാള്‍ പറയുന്നു. ഇതു സംബന്ധിചച വാട്സ്ആപ് ചാറ്റും വിജേഷ് പുറത്തുവിട്ടു. സ്വപ്ന സുരേഷ് ബ്ലാക്ക്മെയില്‍ ചെയ്യുന്നെന്നാരോപിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു.
വാട്സ്ആപ്പിലടക്കം വിജേഷ് പിള്ള എന്നാണ് സ്വപ്നയോട് പരിചയപ്പെടുത്തിയത്. എന്നാല്‍ വിജയ് പിള്ള എന്നാണ് സ്വപ്ന തന്നെ പരിചയപ്പെടുത്തിയത്. തന്റെ പേരുപോലും അറിയാതെയാണ് സ്വപ്ന ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചിരിക്കുന്നത്. തന്റെ ഫോണിലേക്ക് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി എന്നു പറയുന്ന തന്നെ അവര്‍ വിളിക്കേണ്ട ആവശ്യമെന്താണെന്നും വിജേഷ് ചോദിച്ചു.