സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയത്തിൽ തെളിവുണ്ട് : സർക്കാർ ഹൈകോടതിയിൽ

കൊച്ചി : സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാവർത്തിച്ച് സർക്കാർ. ഹൈക്കോടതിയിൽ ആണ് സർക്കാർ നിലപാട് ആവർത്തിച്ചത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സർക്കാർ വ്യക്തമാക്കുന്നു. അപകീർത്തികരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ഹർജിയില്‍ കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി അടുത്ത ആഴ്ച പരിഗണിക്കും .

കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post കോളേജിന്റെ മുകളിൽ നിന്ന് വിദ്യാർത്ഥി ചാടി
Next post ‘കടുവ’യിലെ വിവാദ സംഭാഷണം നീക്കി: സെന്‍സറിംഗ് കഴിഞ്ഞാല്‍ ഇന്ന് രാത്രി പ്രിന്‍റ് മാറ്റുമെന്ന് പൃഥ്വിരാജ്