സ്വപ്‍നക്കെതിരായ പരാതി; കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തി

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കെടി ജലീലിന്‍റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി. ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു. അതേസമയം കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസിന്റെ പേരിൽ മാനസിക പീഡനം നടക്കുന്നു എന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രഥമ വിവര റിപ്പോർട്ട്‌ കിട്ടിയില്ല എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post സംഘർഷം തുടരുന്നു<br>തിരുവനന്തപുരം : കോൺഗ്രസിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റിലേക്ക് ആർ എസ് പി നടത്തിയ മാർച്ചിൽ സംഘർഷം . എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്കും എ.എ.അസീസുമുൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ബാരിക്കേഡ് തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നുവട്ടം ടിയർഗ്യാസ് പ്രയോഗിച്ചു. പിന്നീടും സംഘടിച്ചെത്തിയ പ്രവർത്തകർക്കു നേരെ ലാത്തി ചാർജ് നടത്തി. തെരുവു യുദ്ധം നടത്തി സ്വർണക്കടത്തിൽനിന്നു തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
Next post ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ