സ്ത്രീധനമായി ബുള്ളറ്റും 5 ലക്ഷവും നല്‍കിയില്ല; ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ്

മുംബൈയിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഗർഭിണിയെ കൊന്ന് കെട്ടിത്തൂക്കിയത്. 24 വയസ് പ്രായമുള്ള എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയാണ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ധാരവിയിലാണ് സംഭവം. രോഷ്നി എന്ന ഇരുപത്തിനാലുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭർത്താവ് സംഭവത്തേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ്അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു.

ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃ മാതാവും ചേര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കാംനഗര്‍ ചാളിലെ വീട്ടിനുള്ളില്‍ രോഷ്നിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടുവെന്നായിരുന്നു പിതാവിനെ മകളുടെ ഭര്‍ത്താവ് അറിയിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തുവെന്നായിരുന്നു വിവരം നല്‍കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു റോഷ്നിയുടെ വിവാഹം.

വിവാഹത്തിന് പിന്നാലെ അഞ്ച് ലക്ഷം രൂപയം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും വേണമെന്നും റോഷ്നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ സാധിക്കാതെ വന്നതോടെ സ്വര്‍ണ മാലയും മോതിരയും അന്‍പതിനായിരം രൂപയുമാണ് രോഷ്നിയുടെ മാതാപിതാക്കള്‍ നല്‍കിയത്. ഇതിനേച്ചൊല്ലി ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം അപമാനിക്കപ്പെട്ടിരുന്നതായും മര്‍ദ്ദനം നേരിട്ടിരുന്നതായും റോഷ്നിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വിശദമാക്കുന്നു.

ഗര്‍ഭിണി ആണെന്ന പരിഗണ പോലുമില്ലാതെ ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനത്തേക്കുറിച്ച് റോഷ്നി പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഷ്നി ആത്മഹത്യ ചെയ്തുവെന്ന് മരുമകന്‍ അറിയിക്കുന്നത്. ശനിയാഴ്ച അതിരാവിലെ സഹോദരിയെ വിളിക്കാനും റോഷ്നി ശ്രമിച്ചിരുന്നു. എന്നാല്‍ സഹോദരി റോഷ്നിയുടെ ഫോണ്‍ കോള്‍ ശ്രദ്ധിക്കാതെ പോവുകയായിരുന്നുവെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. ഇയാളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വ്യക്തമായത്.സംഭവത്തിൽ റോഷ്നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published.

Previous post പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു
Next post മൂന്നര വയസുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവും പിഴയും