bus-accident-crime-death-case

സ്‌കൂൾ ബസിൽ വന്നിറങ്ങിയ നാലുവയസുകാരി അതേ ബസ് തട്ടിമരിച്ചു

സ്‌കൂൾ ബസ് തട്ടി നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. കാസർകോട് പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട്മണിയോടെയായിരുന്നു അപകടം.സ്‌കൂൾ ബസിൽ വന്നിറങ്ങി വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ബസ് റിവേഴ്‌സ് എടുത്തപ്പോഴാണ് കുട്ടി ബസിനടിയിൽപ്പെടുന്നത്. സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്സറിയിലെ വിദ്യാർഥിനിയായിരുന്നു ആയിഷ.

Leave a Reply

Your email address will not be published.

missing-college-student-rapped Previous post കാണാതായ കോളജ് വിദ്യാര്‍ഥിനി ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍; എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു
atheesan-udf-campaign- Next post അഴിമതികളിൽ അന്വേഷണമില്ല, കേസുമില്ല, പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥ?; വിഡി സതീശൻ