
‘സോളമന്റെ തേനീച്ചകള്‍’ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ആഗസ്റ്റ് 18-ന് തിയ്യേറ്ററിലെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്,ജോണി ആന്റണി,ദര്‍ശന സുദര്‍ശന്‍,വിൻസി അലോഷ്യസ്,ശംഭു തുടങ്ങിയവർ അഭിനയിക്കുന്നു.എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു.
തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം,ബിജിഎം- വിദ്യാസാഗർ. ഗാനരചന- വിനായക് ശശികുമാർ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം
