
സോഫ്റ്റ് ബോൾ ഇന്ത്യൻ ടീമിൽ
മൂന്ന് മലയാളികൾ
ജപ്പാനിൽ ജൂൺ 23 മുതൽ 24 വരെ നടക്കുന്ന അണ്ടർ 18 ഏഷ്യ കപ്പിൽ ആലപ്പുഴ മുഹമ്മ സ്വദേശിയും, കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥിയുമായ അബിത് ബെൻ ജോസഫും, തൃശ്ശൂർ സ്വദേശിയും സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയുമായ കെ.എൻ റിയാസും ഇടം നേടി.




25 മുതൽ 28 വരെ നടക്കുന്ന ഏഷ്യ കപ്പ് പുരുഷ വിഭാഗത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥിയുമായ സർഫാസും ഇന്ത്യൻ ടീമിൽ എത്തി. കേരള സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൻ ആണ് ഇന്ത്യൻ പുരുഷ ടീം മാനേജർ.